April 29, 2024

സഹകരണ മേഖല: തെറ്റിദ്ധാരണകള്‍ നീക്കണം

0
Img 20211129 190612.jpg
സുല്‍ത്താന്‍ബത്തേരി: നിക്ഷേപകരെയും സഹകാരികളെയും സമ്മര്‍ദ്ദത്തിലാക്കി സഹകരണമേഖലയെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ആര്‍ ബി ഐ ഇടപെടല്‍ അവസാനിപ്പിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് വയനാട് ജില്ലാ വനിതാഫോറം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ക്ഷീരമേഖലയെ പ്രതിസന്ധിയിലാക്കുന്ന ഇന്‍കം ടാക്‌സ് വിഷയം ഗൗരവത്തോടെ കാണണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.സുല്‍ത്താന്‍ ബത്തേരി എംപ്ലോയീസ് സൊസൈറ്റി ഹാളില്‍ നടന്ന ചടങ്ങ് സംസ്ഥാന വനിതാ ഫോറം ചെയര്‍ പേഴ്‌സണ്‍ ശ്രീകല ഉദ്ഘാടനം ചെയ്തു. സംസ്ഥാന വനിതാ ഫോറം കണ്‍വീനര്‍ ശോഭ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ചെയര്‍പേഴ്‌സണ്‍ ആശാദേവി അധ്യക്ഷയായിരുന്നു സംസ്ഥാന വൈസ് പ്രസിഡന്റ് ലുക്കോസ്, ജില്ലാ പ്രസിഡന്റ് ഷിജു. എന്‍. ഡി., ജില്ലാ സെക്രട്ടറി ജില്‍സണ്‍ മാത്യു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സുനില്‍, ശ്രീഹരി, ജില്ലാ ഭാരവാഹികളായ ഗോപകുമാര്‍. കെ., ശ്രീകുമാര്‍, വിജയേശ്വരി, താലൂക് ഭാരവാഹികളായ ദേവസ്യ. പി. എം., ഷാജു അമ്പലവയല്‍, ജിജു. പി,ജിഷ ആനന്ദ്, സംഗീത അജേഷ്, ഷീന ജോര്‍ജ്, ഷീജ,സംസ്ഥാന വനിതാ ഫോറം കമ്മിറ്റി അംഗം രേണുക, ജില്ലാ കണ്‍വീനര്‍ ഷീജ തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *