വണ്ടിയാമ്പറ്റയിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവം; വെടി ഉതിർത്തതാര്.


AdAd
ശ്രീന പരമേശ്വരൻ /
കമ്പളക്കാട്: രാത്രിയിൽ രണ്ട് യുവാക്കൾക്ക് വെടിയേൽക്കുകയും ഒരാൾ മരിക്കുകയും ചെയ്ത സംഭവത്തിൽ ദുരൂഹത നീങ്ങുന്നില്ല. വെടി ഉതിർത്തതാരാന്നും തോക്കും കണ്ടത്താനായില്ല. നായാട്ട് സംഘമാണോ മറ്റ് ആരങ്കിലുമാണോ എന്ന സംശയം ദൂരീകരിക്കാൻ അന്വേഷണ സംഘം ശ്രമിച്ചു വരുന്നു . വണ്ടിയാമ്പറ്റയില്‍ . പകല്‍ മുഴുവന്‍ പോലിസ് ശക്തമായ തിരച്ചില്‍ നടത്തിയിട്ടും തോക്ക് കണ്ടെത്തിയില്ല. സംഭവ സ്ഥലത്തു നിന്നും രാത്രി തന്നെ തോക്ക് മാറ്റിയതടക്കമുള്ള നീക്കങ്ങളില്‍ ബാഹ്യശക്തികളുടെ ഇടപെടലുണ്ടെന്ന നിഗമനത്തിലാണു പോലിസും നാട്ടുകാരും. കോട്ടത്തറ മെച്ചന ചുണ്ടറങ്ങോട് കുറിച്യ കോളനിയിലെ ജയന്‍ (36) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധു ശരുണ്‍ (27) ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര ചികിൽസയിലാണ്.കാട്ട് മൃഗങ്ങളെ പിടികൂടാൻ രാത്രി കാലങ്ങളിലിറങ്ങുന്ന നായാട്ട് സംഘത്തെ ക്കുറിച്ചും അന്വേഷണമുണ്ട്.
Ad Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *