May 18, 2024

അൻപതാമത് യുഎഇ നാഷണൽ ഡേ ആഘോഷം;പ്രവാസി വയനാട് യുഎഇ ഷാർജ ചാപ്റ്റർ യുഎഇ നാഷണൽ ഡേ ആഘോഷിച്ചു

0
Img 20211203 070634.jpg
 
ഷാർജ: യുഎഇ യുടെ അൻപതാം വാർഷിക ദിനാഘോഷത്തിൽ പ്രവാസി വയനാട് യുഎഇ ഷാർജയും പങ്കാളികളായി. രാജ്യത്തോടുള്ള ആദരസുചകമായി വർണ്ണശബളമായ നാഷണൽ ഡേ റാലിയും സങ്കടിപ്പിച്ചു. അൻപതാം വാർഷികത്തിന്റെ പ്രതീകമായി അൻപത് തരം വിവിധ ഭക്ഷണങ്ങൾ ഒരുക്കി ആഘോഷം വിത്യസ്തമാക്കി.
 25 വർഷത്തിൽ കൂടുതൽ കാലം യുഎഇ ൽ പ്രവാസ ജീവിതം നയിച്ചുവരുന്ന ഷാജി നരിക്കൊല്ലി, മൊയ്‌ദു മക്കിയാട്, അയൂബ് ഖാൻ, ശിവൻ തലപ്പുഴ എന്നിവരെ ചടങ്ങിൽ ആദരിച്ചു. പ്രവാസി വയനാട് ഷാർജ ചാപ്റ്ററിലെ മുതിർന്ന അംഗങ്ങളെയും അവരുടെ മാതാപിതാക്കളെയും പൊന്നാട അണിയിച്ച് ആദരിച്ചു. 
വയനാടിന്റെ പ്രശസ്ത സാഹിത്യകാരനും, റിട്ടയേർഡ് അധ്യാപകനും ആയ മണി രാജഗോപാലൻ സാറിന്റെ 
കാക്ക പൊന്നും വളപൊട്ടുകളും എന്ന കവിത സമാഹാരം പ്രവാസി വയനാട് യുഎഇ ഷാർജ ചാപ്റ്റർ രക്ഷാധികാരി അഡ്വക്കേറ്റ് ബിനോയ് മാത്യു പ്രകാശനം ചെയ്‌തു. കുട്ടികൾക്കും മുതിർന്നവർക്കും ഓൺലൈൻ ആയി സംഘടിപ്പിച്ച വർണ്ണചിറകുകൾ 2021 ഫോട്ടോഗ്രാഫി മത്സരം ക്വിസ് മത്സരം എന്നിവയുടെ സമ്മാനങ്ങൾ ചടങ്ങിൽ വച്ച് മുഖ്യാതിഥി പ്രമുഖ സാമൂഹിക പ്രവർത്തകൻ കൂടിയായ അഷ്റഫ് താമരശ്ശേരി വിതരണം ചെയ്‌തു. 
ചെയർമാൻ അയൂബ് ഖാന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്‌കാരിക സമ്മേളനത്തിൽ കൺവീനർ ജോമോൻ ളാപ്പിള്ളിൽ വർക്കി മാനന്തവാടി സ്വാഗതം , സെൻട്രൽ കമ്മിറ്റി കൺവീനർ മൊയ്‌ദു മക്കിയാട് ഉത്‌ഘാടനം നിർവഹിച്ചു. പ്രമുഖ സാമൂഹിക പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി മുഖ്യ അതിഥിയായിരുന്നു. അഡ്വക്കേറ്റ് യുസി അബ്ദുല്ല, , ബിനോയ് മാത്യു , ബിനോയ് നായർ, ആഞ്ജനേയുലു കൊതാണ്ട ജി സി സി എക്സ്ചേഞ്ച്, ഷാജി നരികൊല്ലി, നിബിൻ നിഷാദ്, മുജീബ് തരുവണ, 
എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. നസീർ വാകേരി , ജോമോൻ ളാപ്പിള്ളിൽ വർക്കി, യു സി അബ്ദുല്ല, അനസ് ബത്തേരി, നിതീഷ് പി എം, അർച്ചന നിധീഷ്, മിനോ ജോസ്, ശിവൻ തലപ്പുഴ, ലത്തീഫ് റിപ്പൺ, റിംഷാന നസീർ, നുസ്രത് ജലാൽ, രജീഷ് ആലത്തു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ട്രഷറർ ബിൻസി തോമസ് നന്ദി പറഞ്ഞു .
ജിസിസി എക്സ്ചേഞ്ച്, വുഡ്‌സ് റിസോർട് വയനാട് , തരീക്ക് അൽ ജനൂബ് റസ്റ്റോറന്റ് ഷാർജ എന്നിവർ മുഖ്യ സ്പോൺസർമാരായിരുന്നു . തരിക്ക് അൽ ജനൂബ് റസ്റ്റോറന്റ് തയ്യാറാക്കിയ വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തിനു ശേഷം ഉച്ചയോടെ പരിപാടി അവസാനിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *