എസ്. ആര്‍. സി കമ്മ്യൂണിറ്റി കോളേജ് വിവിധ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു
കൽപ്പറ്റ: എസ്. ആര്‍. സി കമ്മ്യൂണിറ്റി കോളേജ് 2022 ജനുവരിയില്‍ സംഘടിപ്പിക്കുന്ന വിവിധ സര്‍ട്ടിഫിക്കറ്റ് – ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബ്യൂട്ടി കെയര്‍ മാനേജ്‌മെന്റ്, മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസെബിലിറ്റീസ് , കൗണ്‍സിലിംഗ് സൈക്കോളജി, മൊബൈല്‍ ജേര്‍ണലിസം , എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോട്ട് മാനേജ്‌മെന്റ് ,ഹെല്‍ത്ത് കെയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് , ഫിറ്റ്‌നെസ്സ് ട്രെയിനിംഗ്, ഫാഷന്‍ ഡിസൈനിംഗ്, അക്യുപ്രഷര്‍ ആന്‍ഡ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍, ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ്, സംഗീത ഭൂക്ഷണം, മാര്‍ഷ്യല്‍ ആര്‍ട്‌സ്, പഞ്ചകര്‍മ്മ അസിസ്റ്റന്‍സ്, സൗണ്ട് എന്‍ഞ്ചിനീയറിംഗ്, ലൈഫ് സ്‌കില്‍സ് എഡ്യൂക്കേഷന്‍, ലൈറ്റിംഗ് ഡിസൈന്‍, ഓര്‍ക്കസ്ട്ര , മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് , ട്രെയിനേഴ്‌സ് ട്രെയിനിംഗ് സംസ്‌കൃതം ,അറബി, ഫൈനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, ഡി.റ്റി.പി, വേഡ് പ്രോസസ്സിംഗ്, ഡേറ്റാ എന്‍ട്രി, കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ തുടങ്ങിയ മേഖലകളിലാണ് കോഴ്‌സുകള്‍ നടത്തുന്നത്. ഡിപ്ലോമ കോഴ്‌സിന് ഒരു വര്‍ഷവും സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ആറുമാസവുമാണ് പഠനകാലയളവ്. കോഴ്‌സുകളുടെ വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസ് www.srccc.in/ www. src. Kerala. gov. in എന്ന വെബ്‌സൈറ്റിലും എസ്. ആര്‍. സി ഓഫീസിലും ലഭ്യമാണ്. 18 വയസ്സിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധിയില്ല. അപേക്ഷകള്‍ ഡിസംബര്‍ 15 നകം സമര്‍പ്പിക്കേണ്ടതാണ്.



Leave a Reply