കരകൗശല നിര്‍മ്മാണ മത്സരം സംഘടിപ്പിക്കുന്നു

കൽപ്പറ്റ: ജില്ലയില്‍ കരകൗശല വിദ്യയില്‍ പ്രാവീണമുള്ളവരെ കണ്ടെത്തുന്നതിനും അവര്‍ക്ക് ഒരു ജീവിതമാര്‍ഗം രൂപപ്പെടുത്തുന്നതിന്റെയും ഭാഗമായി ജില്ലാ നൈപുണ്യ വികസന കമ്മിറ്റിയുടെ നേതൃത്വത്തില്‍ മത്സരം സംഘടിപ്പിക്കുന്നു. കഴിവ് തെളിയിക്കുന്നതിനായി സ്വയം മരത്തില്‍ തീര്‍ത്ത കരകൗശല ഉത്പന്നങ്ങളുടെ ഫോട്ടോ ജില്ലാ നൈപുണ്യ വികസന കമ്മിറ്റിക്ക് 8592022365 എന്ന വാട്‌സ്ആപ്പ് നമ്പറില്‍ ഡിസംബര്‍ 25 ഉള്ളില്‍ അയക്കേണ്ടതാണ്. തിരഞ്ഞെടുക്കപെടുന്നവര്‍ക്ക് ജില്ലാ കളക്ടര്‍ ചെയര്‍മനായിട്ടുള്ള ജില്ല നൈപുണ്യ വികസന കമ്മറ്റിയുടെ സാക്ഷ്യപത്രം ലഭിക്കുന്നതും റബ്‌ക്കോയുടെ സഹകരണത്തോടെ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന സംരംഭങ്ങളില്‍ തൊഴില്‍ ലഭ്യമാക്കാന്‍ സഹായം ലഭിക്കുന്നതുമായിരിക്കും. കൂടാതെ ലെതര്‍ ചെരുപ്പ്, പി. യു. ചപ്പല്‍സ് എന്നിവയുടെ നിര്‍മാണത്തില്‍ വൈദഗ്ദ്ധ്യമുള്ളവര്‍ക്കും ജില്ലാ നൈപുണ്യ കമ്മറ്റിയുമായി ബന്ധപ്പെടാം. ഭിന്നശേഷിക്കാര്‍ക്ക് മുന്‍ഗണന ലഭിക്കുന്നതാണ്, കൂടുതല്‍ വിവരങ്ങള്‍ക്ക്, ജില്ലാ സ്‌കില്‍ കോര്‍ഡിനേറ്ററുമായി ബന്ധപെടുക. ഫോണ്‍. 8592022365.



Leave a Reply