ലീവ് സറണ്ടർ അട്ടിമറിക്കുന്നത് ജീവനക്കാരോടുള്ള വെല്ലുവിളി: ഇ.എസ്. ബെന്നി

കൽപ്പറ്റ: ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം മരവിപ്പിച്ചത് മാർച്ച് 31 വരെ നീട്ടി ഉത്തരവിറക്കിയ നടപടി വഞ്ചനാപരവും ജീവനക്കാരോടുള്ള വെല്ലുവിളിയുമാണെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം ഇ.എസ്.ബെന്നി പറഞ്ഞു. സറണ്ടർ മരവിപ്പിച്ച് സർക്കാർ ഉത്തരവിറക്കിയതിൽ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ സിവിൽ സ്റ്റേഷനിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാനന്തവാടി താലൂക്കിൽ ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് മിനി സിവിലിൽ ജില്ലാ ട്രഷറർ കെ.ടി ഷാജി എന്നിവർ ധർണ്ണ ഉദ്ഘാടനം ചെയ്തു. ടി. അജിത്ത്കുമാർ, എം.സി.ശ്രീരാമകൃഷ്ണൻ, സി.കെ ജിതേഷ്, ലൈജു ചാക്കോ, സിനീഷ് ജോസഫ്, കെ.ജി.പ്രശോഭ്, ശരത് ശശിധരൻ, കെ.പി പ്രതീപ തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് ബി.സുനിൽകുമാർ, ജയേഷ്, ഷിബു ജസ്റ്റിൻ, സുഭാഷ്, വി.ജെ.ജിൻസ്, ഏലിയാസ്, വി.ദേവി, ഡേവിസ് ജോൺ തുടങ്ങിയവർ നേതൃത്വം നൽകി



Leave a Reply