November 30, 2023

കുട്ടികള്‍ക്കായിഹ്രസ്വചിത്രമേളയും ഏകദിന സെമിനാറുംനടത്തി

0
Img 20211203 173458.jpg
എടവക: എടവക പുതിയിടംകുന്ന് അക്ഷരം വായനശാലയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ഹ്രസ്വചലചിത്രമേളയും ഏകദിന സെമിനാറുംനടത്തി. കുട്ടികളിലെ മൊബൈലിന്റെ ദുരുപയോഗം എന്ന വിഷയത്തില്‍ അക്ഷരം ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവല്‍ 2 K21 എന്ന പേരില്‍ നടത്തിയ ചലച്ചിത്രമേളയില്‍ എട്ടോളം ഹ്രസ്വ ചിത്രങ്ങളും പ്രദര്‍ശനം നടത്തി. മൊബൈല്‍ ഉപയോഗത്തിലൂടെ കുട്ടികള്‍ക്കുണ്ടാവുന്ന അപകടങ്ങളെപ്പറ്റി കുട്ടികള്‍ തന്നെ ബോധവത്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഹ്രസ്വ ചലചിത്രമേള നടത്തിയത് എന്ന് ഭാരവാഹികള്‍ പറഞ്ഞു. മേളയില്‍ ആന്‍ മരിയ സന്തോഷ് & ടിം നിര്‍മ്മിച്ച കില്ലര്‍ ഒന്നാം സ്ഥാനം നേടി. ഹന്ന.സി.ജസ്റ്റിന്‍ & ടീം നിര്‍മ്മിച്ച തിരുത്ത് രണ്ടാംസ്ഥാനവും നേടി. അസിസ്റ്റന്റ്‌മോട്ടോര്‍ വൈഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുമേഷ് ടി.എ അവാര്‍ഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് മോബിന്‍ മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ കെ.എസ് സജയന്‍ കുട്ടികളിലെ മൊബൈലിന്റെ ദുരുപയോഗം എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. വാര്‍ഡ് മെമ്പര്‍ സുമിത്ര ബാബു, എ എം വി ഐ റെജി എന്നിവര്‍ സമ്മാനദാനം നടത്തി. സി ഡി എസ് പ്രസിഡന്റ് പ്രിയവിരേന്ദ്രകുമാര്‍, വൈഷ്ണവി സുരേഷ്, ആര്യന്ദ് ഭാസ്‌കരന്‍, ആന്‍ മരിയ സന്തോഷ്എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *