May 13, 2024

ഉത്തരവാദിത്ത ടൂറിസം മിഷൻ പുതിയ ചുവിടലേക്ക് ,ആലോചന യോഗം 7 ന് മൂന്നാറിൽ

0
Img 20211205 081259.jpg
മൂന്നാർ:ടൂറിസം മേഖലയിൽ കേരളം സൃഷ്ടിച്ച ജനകീയ മാതൃകയിൽ ഏറ്റവും പുരോഗമനപരമായ ചുവടുവയ്പ്പാണ് ‘ഡെസ്റ്റിനേഷന്‍ സ്പെസിഫിക് ഉത്തരവാദിത്ത ടൂറിസം പ്രോട്ടോക്കോൾ'. ഇതിന്‍റെ ഭാഗമായി 
യൂ എൻ ഡീ പി-ഐ ഏച്ച് ആർ എം എൽ പദ്ധതിയുമായി ചേര്‍ന്ന്‍ ഉത്തരവാദിത്ത ടൂറിസം മിഷൻ തയാറാക്കിയിട്ടുള്ള 'ഹിൽ സ്റ്റേഷനുകൾക്കുള്ള ഉത്തരവാദിത്ത ടൂറിസം പ്രോട്ടോക്കോളിന്‍റെ കരട് രൂപരേഖ അന്തിമമാക്കുന്നതിനായുള്ള ചർച്ച 2021 ഡിസംബർ 7 (ചൊവ്വാഴ്ച) ഉച്ചക്ക് 2 മുതൽ 6.30  വരെ ക്ലൗഡ്സ് വാലി ലീഷർ ഹോട്ടൽ, മൂന്നാർ (കണ്ണൻ ദേവൻ ഹിൽസ്, എ എം റോഡ് മൂന്നാർ – 685612) – ൽ വച്ച് സംഘടിപ്പിക്കുന്നു. പ്രസ്തുത ചർച്ചയിൽ പങ്കെടുത്ത് ടൂറിസം സംരംഭകർ അഭിപ്രായങ്ങളും നിർദേശങ്ങളും രേഖപ്പെടുത്തണമെന്ന് ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന കോർഡിനേറ്റർ കെ.രൂപേഷ് കുമാർ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *