കെണി ഒരുക്കിയ കൂട്ടിൽ കയറാതെ കടുവ : തൊഴുത്തിൽ കയറി ആടിനെ കൊന്നു

മാനന്തവാടി: കെണിയൊരുക്കി വനപാലകരും പിടികൂടാൻ കാത്ത് നിന്നെങ്കിലും കൂട്ടിൽ കയറാത്ത കടുവ തൊഴുത്തിൽ കയറി ആടിനെ കടിച്ചു കൊന്നു. പടമല പള്ളിക്ക് സമീപം പാറേക്കാട്ടിൽ അന്നക്കുട്ടിയുടെ ആടിനെയാണ് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ കടുവ കടിച്ചു കൊന്നത്. 14 ദിവസത്തിനിടെ പതിനൊന്നാമത്തെ വളർത്തുമൃഗമാണ് കടുവയുടെ ആക്രമണത്തിനിരയാകുന്നത് . ജനങ്ങളുടെ ശക്തമായ പ്രക്ഷോഭത്തിനൊടുവിൽ ഇന്നലെ മാത്രമാണ് വനപാലകർ കൂടൊരുക്കിയത് .



Leave a Reply