December 14, 2024

ഗോ ഇലക്ട്രിക് ക്യാമ്പയിൻ നടത്തി

0
IMG_20211211_212438.jpg
 മാനന്തവാടി: ഊർജ്ജ സംരക്ഷണത്തിന്റെ ആവശ്യകതയും അതിനുള്ള മാർഗ്ഗങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി എനർജി മാനേജ്മെന്റ് സെന്റർ, സെന്റർ ഫോർ എൻവിയോൺമെന്റ് ആൻഡ് ഡെവലപ്മെന്റ് എന്നിവയുമായി സഹകരിച്ച് ഷെയർ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി നിയോജകമണ്ഡലത്തിൽ ദ്വാരക എയുപി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഊർജ്ജ കിരൺ 2021 -22 പദ്ധതിയുടെ ഭാഗമായി ബോധവൽക്കരണ ക്യാമ്പയിൻ
 നടത്തി. ഗോ ഇലക്ട്രിക് ക്യാമ്പയിൻ എന്ന സന്ദേശം മുൻനിർത്തി ഊർജ്ജസംരക്ഷണ റാലിയും ഊർജ്ജ സംരക്ഷണ പ്രതിജ്ഞയും ഒപ്പ് ശേഖരണവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എച്ച്.ബി പ്രദീപ് മാസ്റ്റർ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ഷെയർ സോഷ്യൽ സർവീസ് സൊസൈറ്റി പ്രസിഡന്റ് സിസ്റ്റർ ഗ്രേസി മാത്യു എസ്. എച്ച് ചടങ്ങിൽ അധ്യക്ഷപദം അലങ്കരിച്ചു. ഷിൽസൺ കോക്കണ്ടത്തിൽ  സ്വാഗതവും,  ഷിഹാബുദീൻ അയ്യാത്ത്  ഒപ്പു ശേഖരണ ഉദ്‌ഘാടനവും, എടവക ഗ്രാമപഞ്ചായത്തു ഗ്രീൻ പുരസ്‌കാര ജേതാവ്  ഷിന്റോ ആന്റണി പ്രതിജ്ഞ ചൊല്ലിക്കൊടുത്തും,  ഫിലോമിന  ആശംസയും സി. ജാസ്മിൻ സേവ്യയർ എസ്. എച്ച് നന്ദിയും അർപ്പിച്ചു. തുടർന്ന് ക്യാമ്പയിന്റെ ഭാഗമായി എല്ലാവർക്കും എൽ ഇ ഡീ ബൾബ് വിതരണം ചെയ്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *