December 8, 2023

കുറുക്കൻമൂലയിലെ വിളവൻ കടുവ; അതിലും വിളഞ്ഞ ന്യായവുമായി വനം വകുപ്പും

0
Img 20211214 223211.jpg
സ്വന്തം ലേഖകൻ
മാനന്തവാടി: പയ്യമ്പള്ളി കുറുക്കന്മൂല എന്ന നാടിൻ്റെ ഉറക്കം കെടുത്തിയ വിളവൻ കടുവയെ കുടുക്കാൻ കഴിയാതെ വനം വകുപ്പ്. ആശങ്കയിലുള്ള പ്രേദേശവാസികൾക്ക് മുമ്പിൽ അതിലും വിളഞ്ഞ ന്യായവുമായി അധികൃതരും . ഒരു കുഗ്രാമത്തിൽ വലിയ അഞ്ച് കടുവ കൂടുകൾ, 20 ൽ പരം ഒളിക്യാമറകൾ, ഉറക്കമില്ലാതിരിക്കുന്ന നൂറ് കണക്കിന് യുവാക്കൾ, ആകാശത്ത് നിന്ന് കടുവയെ കണ്ടത്താൻ ഡ്രോണുകൾ .. എന്നിട്ടും കടുവ കൃത്യ സമയത്ത് ആരും കാണാതെ ഈ കാണുന്ന കണ്ണുകൾ കെട്ടി ദിവസവും തൻ്റെ വിശപ്പടക്കാൻ വളർത്ത് മൃഗങ്ങളെ തിന്നുന്നു. രണ്ടാഴ്ചക്കകം 14 വളർത്ത് മൃഗങ്ങളെ തിന്ന കടുവക്ക് മുന്നിൽ നിസഹായരായി അധികൃതർ.
ജന രോഷത്തിന് മുന്നിൽ വനം – വ ന്യജീവി ഉദ്യോഗസ്ഥരുടെ ന്യായങ്ങൾ വിളവൻകടുവയെക്കാൾ വിളഞ്ഞതെന്ന് ആക്ഷേപം ഉയരുന്നു. ഈ കടുവ എവിടെ നിന്ന് എത്തിയതെന്ന് കൃത്യമായി വകുപ്പധികൃതർക്ക് അറിയാമെന്ന ആക്ഷേപം ഉയരുന്നു. കൂടും സംവിധാനവും ഈ കാണുന്ന പരിവാരങ്ങളും കടുവക്ക് മുൻ പരിചയമുണ്ടന്ന ആക്ഷേപവുമുണ്ട്. മുൻപ് ഇതുപോലെ മറ്റേതോ നാട്ടിൽ കൂട് വെച്ച് പിടിക്കപ്പെടുകയും വീണ്ടും ' കാട്ടിൽ വിടുകയും ചെയ്ത കടുവ തന്നെയാണിതെന്നാണ് പറയപ്പെടുന്നത്. മുൻപ് മറ്റേതോ നാട്ടിൽ കൂടും കെണിയും തിരിച്ചറിഞ്ഞ കടുവ തന്നെയാണിതെന്നും പറയുന്നു. അത് കൊണ്ട് തന്നെയാണ് ആടിൻ്റെ അവശിഷ്ടം വെച്ചിട്ടും ജീവനുള്ള ആടിനെ വെച്ചിട്ടും കൂട്ടിൽ കടുവകയറാത്തതത്രെ. ഇത്തരം ന്യായങ്ങളെ പ്രതിരോധിക്കാനാണ് ഈ കടുവ സർവെയിൽ പെടാത്തതാണെന്ന ന്യായവുമായി ഉദ്യോഗസ്ഥർ എത്തിയിരിക്കുന്നത്. വർഷാവർഷം കോടികൾ മുടക്കി നടത്തുന്ന കടുവ സെൻസസിൽ പെടാത്ത കടുവ കുറുക്കന്മൂലയിൽ എത്തിയതിൻ്റെ അമ്പരപ്പിലാണ് നാട്ടുകാർ
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *