April 30, 2024

ദേശീയ വിദ്യാഭ്യാസ വിദഗ്ധനും മലയാളിയുമായ പ്രൊഫ.എം.യു. പൈലി മൈസൂരിൽ കോവിഡ് ബാധിച്ച് മരിച്ചു

0
Img 20220201 184306.jpg
മാനന്തവാടി: ദേശീയ തലത്തിൽ    വിദ്യാഭ്യാസ മേഖലയിലെ അക്കാദമിക് വിദഗ്ധനും മലയാളിയുമായ പ്രൊഫ.എം.യു. പൈലി കോവിഡ് ബാധിച്ച് മൈസൂരിൽ മരിച്ചു. വയനാട് വെള്ളമുണ്ട സ്വദേശിയും മൈസൂർ 
റീജ്യണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷൻ ക്യാമ്പസിൽ
പ്രൊഫസറുമായ പൈലി ക്യാൻസർ ബാധിതനായി ചികിത്സ നടത്തി ഭേദമായതായിരുന്നു. കോവിഡ് ബാധിതനായി  ഇന്ന് രാവിലെയായിരുന്നു മരണം. 
 അക്കാദമിക ചർച്ചകളിൽ  സാങ്കേതിക വിദ്യാധിഷ്ഠിത വിദ്യാഭ്യാഭ്യാസത്തെ  സംബന്ധിച്ച നിരവധി  ചർച്ചകളിൽ രാജ്യത്തിനകത്തും പുറത്തും പങ്കെടുത്തിട്ടുണ്ട്. 
മികച്ച ഫോട്ടോഗ്രാഫർ, മികച്ച അധ്യാപകൻ, മികച്ച അധ്യാപക പരിശീലകൻ, മികച്ച ഗവേഷകൻ, മികച്ച വിദ്യാഭ്യാസ സാങ്കേതിക വിദഗ്ധൻ  എന്നിങ്ങനെ പൈലിക്കൊപ്പം ചേരുന്ന വിശേഷണങ്ങൾ അനവധിയാണ്.  
 വെള്ളമുണ്ടക്കാരനായ എം.യു. പൈലി വിദ്യാഭ്യാസാവശ്യത്തിനായാണ് മൈസൂരിലേക്ക് പോയത്.  റീജ്യണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷനിൽ പഠനം പൂർത്തീകരിച്ച അദ്ദേഹത്തിന് അതേ സ്ഥാപനത്തിൽ തന്നെ അധ്യാപകനാകാനും ഉയരങ്ങളിലേക്ക് കുതിക്കാനും അവസരമുണ്ടായി. പ്രൊഫ. എം. യു. പൈലി വഹിച്ച അക്കാദമിക സ്ഥാനങ്ങൾ നിരവധിയാണ്.
സാങ്കേതിക വിദ്യാധിഷ്ഠിത പഠനത്തിന് പുതുമാനങ്ങൾ സമ്മാനിച്ചാണ് വിദ്യാഭ്യാസ രംഗത്ത് അദ്ദേഹം ശ്രദ്ധാലുവായത്.  
ക്യാൻസർ രോഗബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്ക് ശേഷം  കാർസിനോമ റെക്ടത്തെ അതിജീവിച്ച്  മൈസൂരുവിൽ സ്വന്തമായി വീടുവെച്ച് താമസമാക്കിയിരുന്നു.ഇതിനിടെ കോവിഡ് ബാധിച്ചാണ് മരണം.
മൃതദേഹം മൈസൂരിൽ സംസ്കരിച്ചു.
വെള്ളമുണ്ട മൂഞ്ഞനാട്ട് 
പരേതനായ കുഞപ്പൻ്റെയും ഏലിക്കുട്ടിയുടെയും 
ഇളയ മകനാണ്. 
ഭാര്യ: ജാക്വിലിൻ.
ഏക മകൾ: ഹെലൻ ..
സഹോദരങ്ങൾ: മേരി, സെലിൻ, ഷീബ, പരേതനായ ജോർജ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *