May 9, 2024

പള്ളിക്കുന്നിൽ പ്രധാന തിരുനാൾ ചടങ്ങുകൾ നാളെ തുടങ്ങും

0
Img 20220208 182324.jpg
കല്‍പ്പറ്റ:വയനാട്ടിലെ പ്രസിദ്ധ ക്രിസ്ത്യന്‍ തീര്‍ഥാടന കേന്ദ്രമായ പള്ളിക്കുന്ന് ലൂര്‍ദ്മാതാ ദേവാലയത്തിന്റെ പ്രധാന തിരുനാള്‍ ചടങ്ങുകൾ നാളെ മുതല്‍ നടക്കുമെന്ന് പള്ളി വികാരി റവ. ഡോ. അലോഷ്യസ് കുളങ്ങര വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇക്കഴിഞ്ഞ രണ്ടിനാണ് തിരുനാള്‍ ആരംഭിച്ചത്. പ്രധാന തിരുനാള്‍ ദിവസമായ നാളെ രാവിലെ 6.00ന് നടതുറക്കല്‍, ദിവ്യബലി, എട്ടിന് ആഘോഷമായ ദിവ്യബലി എന്നിവ നടക്കും. തുടര്‍ന്ന് പ്രധാന വൈദികന്റെ നേതൃത്വത്തില്‍ പാരിഷ് കൗണ്‍സില്‍ അംഗങ്ങളുടെ സാനിധ്യത്തില്‍ കൊടിയേറ്റ് നടക്കും. തുടര്‍ന്ന് പൂപ്പന്തലിലേക്ക് തിരുസ്വരൂപം എത്തിക്കും. രാവിലെ 10ന് നടക്കുന്ന ദിവ്യബലിക്കും ജപമാലക്കും റവ. ഫാ ജെറോം ചിങ്ങന്തറ നേതൃത്വം നല്‍കും. വൈകിട്ട് 6.30ന് നടക്കുന്ന ആഘോഷമായ സമൂഹബലിക്ക് കണ്ണൂര്‍ രൂപതാ മെത്രാന്‍ റവ. ഡോ. അലക്‌സ് വടക്കുംതല കാര്‍മികനാവും. 11ന് രാവിലെ 10.3ന് സമൂഹബലിക്ക് കോഴിക്കോട് രൂപത മെത്രാന്‍ റവ. ഡോ. വര്‍ഗീസ് ചക്കാലക്കല്‍ മുഖ്യകാര്‍മികനാവും. വൈകിട്ട് നാലിന് നടക്കുന്ന സമൂഹബലിക്ക് കോഴിക്കോട് രൂപത വികാരി ജനറല്‍ മോണ്‍. ജെന്‍സണ്‍ പുത്തന്‍വീട്ടില്‍ മുഖ്യകാര്‍മ്മികനാവും. തിരുനാള്‍ ഈ മാസം 18ന് കൊടിയിറങ്ങുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത സഹ വികാരല ഫാ. റിജോയ് പാത്തിവയല്‍, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി ജനീഫ് ജെയിംസ്, ജോയിന്റ് സെക്രട്ടറി കെ.എ സെബാസ്റ്റിയന്‍, പബ്ലിസിറ്റി കണ്‍വീനര്‍ ജോബിന്‍ പാറപ്പുറം എന്നിവര്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *