May 4, 2024

ഇലക്ട്രിക്ക് വാഹനങ്ങളുടെ ചാർജിങ്ങ് സ്റ്റേഷനുകൾ വരുന്നു ഇനി ടെൻഷൻ എന്തിന്

0
Img 20220212 162844.jpg
കൽപ്പറ്റ :
കാർബൺ രഹിത വാഹനങ്ങളുടെ പ്രോത്സാഹനത്തിൻ്റെ
ഭാഗമായി ഇലക്ട്രിക്ക് 
വാഹനങ്ങളുടെ 
പ്രോത്സാഹനത്തിനും 
ജില്ലയില്‍ ഒരുങ്ങുന്നു 15 ഇ- ചാര്‍ജിംഗ് സ്റ്റേഷനുകള്‍.
വൈദ്യുതി വാഹനങ്ങള്‍ നിരത്തുകള്‍ കീഴടക്കാനെത്തുമ്പോള്‍ പ്രോത്സാഹനവുമായി കെ.എസ്.ഇ.ബിയും. ചാര്‍ജിംഗ് സ്റ്റേഷനുകളില്ലെന്ന ഉടമകളുടെ ആശങ്കയ്ക്ക് പരിഹാരമായി 15 ചാര്‍ജ്ജിംഗ് പോയിന്റുകളാണ് ജില്ലയില്‍ വരുന്നത്. ഇലക്ട്രിക്ക് പോസ്റ്റുകളില്‍ സ്ഥാപിക്കുന്ന പ്ലഗ് പോയിന്റുകളില്‍ നിന്നും ചാര്‍ജ് ചെയ്യുന്ന സംവിധാനമായ പോള്‍ മൗണ്ടഡ് ചാര്‍ജിംഗ് പോയിന്റുകളാണ് കെ.എസ്.ഇ.ബി ആദ്യഘട്ടത്തില്‍ സ്ഥാപിക്കുന്നത്. 
സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, മാനന്തവാടി നിയോജക മണ്ഡലങ്ങളിലായി അഞ്ച് വീതം സ്ഥലങ്ങളില്‍ ചാര്‍ജ്ജ് ചെയ്യാനുളള കേന്ദ്രങ്ങള്‍ ഉണ്ടാകും. മാനന്തവാടിയില്‍ മാനന്തവാടി ടൗണ്‍, പനമരം, തലപ്പുഴ, നാലാം മൈല്‍, വെള്ളമുണ്ട എന്നിവിടങ്ങളില്‍ ചാര്‍ജ്ജ് ചെയ്യാം. ബത്തേരിയില്‍ ബത്തേരി ടൗണ്‍, പുല്‍പ്പള്ളി, മീനങ്ങാടി, കേണിച്ചിറ, അമ്പലവയല്‍ എന്നിവിടങ്ങളിലും കല്‍പറ്റയില്‍ കല്‍പറ്റ ടൗണ്‍, എസ്.കെ.എം. ജെ സ്‌കൂള്‍, മേപ്പാടി, മുട്ടില്‍, കബളക്കാട് എന്നിവിടങ്ങളിലും ചാര്‍ജിംഗ് പോയിന്റുകള്‍ ഉണ്ടാകും. കേന്ദ്രങ്ങളില്‍ പണം അടച്ച് ചാര്‍ജ് ചെയ്യുന്ന സംവിധാനത്തോടൊപ്പം ഓണ്‍ലൈനായും പണം അടക്കാം. 
ചാര്‍ജിംഗ് പോയിന്റുകള്‍ക്ക് പുറമേ ചാര്‍ജിംഗ് സ്റ്റേഷനുകളും തുടങ്ങാനുള്ള ഒരുക്കത്തിലാണ് കെ.എസ്.ഇ.ബി. നിലവില്‍ വൈത്തിരിയില്‍ സ്റ്റേഷന്‍ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. 2 മാസത്തിനുള്ളില്‍ കമ്മീഷന്‍ ചെയ്യും. പടിഞ്ഞാറത്തറ ബാണാസുര ഡാം പരിസരത്തും സ്റ്റേഷന്‍ സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അടുത്ത ഘട്ടത്തില്‍ കൂടാതെ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സര്‍ക്കാര്‍ ഓഫീസുകളിലും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുമെന്നും അധികൃതര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് വൈദ്യുതി വാഹന ഉടമകള്‍ക്ക് ആശ്വാസം പകരുന്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *