May 4, 2024

വേനൽ ചൂട്: ജോലിസമയം ക്രമീകരിക്കണം; ട്രേഡ് യൂണിയൻ സംയുക്ത സമിതി

0
Img 20220212 164201.jpg
മേപ്പാടി: വേനൽ ചൂട് ജില്ലയിൽ ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ തോട്ടം മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം  ക്രമീകരിക്കണമെന്ന് ജില്ലയിലെ തോട്ടം മേഖലയിൽ പ്രവർത്തിക്കുന്ന ട്രേഡ് യൂണിയൻ ജനറൽ സെക്രട്ടറിമാരുടെയും, നേതാക്കളുടെയും സംയുക്ത യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷങ്ങളിൽ വേനൽചൂട് ഉയർന്ന സാഹചര്യത്തിൽ ലേബർ കമ്മീഷണർ  ജോലിസമയം ക്രമീകരിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. നിലവിൽ  വയനാട് ജില്ലയിൽ ചൂട് 32 ഡിഗ്രി ആയി കഴിഞ്ഞു. വെയിലേറ്റ് തുറസായ സ്ഥലത്ത് ജോലി ചെയ്യുന്ന തോട്ടം തൊഴിലാളികൾക്ക് ഇത് അസഹനീയമാണ്. അതുകൊണ്ടുതന്നെ ലേബർ കമ്മീഷണർ  ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് ഉത്തരവ് ഇറക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പി.പി.എ.കരീം (എസ്ടിയു) അധ്യക്ഷനായിരുന്നു. പി.കെ. മൂർത്തി (എഐടിയുസി), യു.കരുണൻ (സിഐടിയു), ബി.സുരേഷ് ബാബു (ഐഎൻടിയുസി), പി.കെ. മുരളീധരൻ (ബിഎംഎസ്), എൻ.വേണുഗോപാൽ (പിഎൽസി), എൻ.ഒ .ദേവസി (എച്ച്എംഎസ്), എം.ബാലകൃഷ്ണൻ, പി.വി. കുഞ്ഞുമുഹമ്മദ്, എ.ബാലചന്ദ്രൻ  തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *