May 18, 2024

മരം കയറ്റിറക്ക് തൊഴിലാളി സമരം;നടപടിയുണ്ടാകണമെന്ന് കർഷക കോൺഗ്രസ്

0
Img 20220214 144704.jpg
തിരുനെല്ലി: തിരുനെല്ലി പഞ്ചായത്തിലെ മരം കയറ്റിറക്ക് തൊഴിലാളി സമരം കർഷകരുടെ ദുരിതം അകറ്റാൻ നടപടിയുണ്ടാവണമെന്ന് കർഷകോൺഗ്രസ്. പ്രശ്നത്തിന് പരിഹാരം കണ്ടെത്തി കർഷക ദുരിതത്തിന് പരിഹാരം കാണെണമെന്നും അല്ലാത്ത പക്ഷം പ്രത്യക്ഷ സമരമെന്നും നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സമരം കാരണം കർഷകരുടെ തോട്ടങ്ങളിൽ മരങ്ങൾ മുറിച്ചിട്ട നിലയിലാണ്. കർഷകർക്ക് മരത്തിന്റെ പണം ലഭിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.യൂണിയൻ നേതാക്കളുടെ പിടിവാശി കാരണം കർഷകരുടെ തോട്ടങ്ങളിൽ  മുറിച്ച മരങ്ങൾ കെട്ടിക്കിടക്കുകയാണ്. സമരത്തിന് പ്രശ്നം പരിഹരികേണ്ട ലേബർ ഡിപ്പാർട്ട്മെന്റാകട്ടെ ഇകാര്യത്തിൽ മൗനം പാലിക്കുകയുമാണ്. നിലവിൽ വന്യമൃഗശല്ല്യത്താൽ പൊറുതി മുട്ടിയ കർഷകർ ബാങ്ക് വായ്പയും മറ്റുമടക്കാനാണ് തോട്ടത്തിലെ മരങ്ങൾ വിൽപ്പന നടത്തുന്നത്.
സർക്കാർ ഫണ്ട് അനുവദിച്ചില്ല എന്ന കാരണം പറഞ്ഞ് കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ വന്യമൃഗങ്ങൾ നശിപ്പിച്ച കാർഷികവിളകൾക്ക്  നഷ്ട പരിഹാരം ലഭ്യമാക്കണമെന്നും കർഷക കോൺഗ്രസ് ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിൽ കർഷക കോൺഗ്രസ് ഭാരവാഹികളായ പി എം ബെന്നി,  പാലോസ് മുട്ടംതൊടി, റീന ജോർജ് , ഇ.ജെ ഷാജി, ജോർജ് അറു കാക്കൽ തുടങ്ങിയവർ  പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *