May 4, 2024

ജീർണ്ണോദ്ധാരണ പ്രവർത്തികൾക്കായി പൊളിക്കുന്നതിനിടെ വിഷ്ണുവിഗ്രഹം ലഭിച്ചു

0
Img 20220214 200121.jpg
 
 പനമരം : കേന്ദ്ര പുരാവസ്തു വകുപ്പ് ഏറ്റെടുത്ത ചരിത്രസ്മാരകങ്ങളുടെ പട്ടികയിൽ പെടുത്തിയ പുഞ്ചവയൽ അമ്പലങ്ങളിൽ    ജീർണ്ണോദ്ധാരണ പ്രവർത്തികൾക്കായി പൊളിക്കുന്നതിനിടെ ചെറിയ വിഷ്ണുവിഗ്രഹം ലഭിച്ചതായി അഭ്യൂഹം . പുഞ്ചവയൽ, നീർവാരം റോഡിലെ  ചരിത്ര സ്മാരകമായ  ശ്രീകോവിലും, അന്തരാളവും   പൊളിക്കുന്നതിനിടെ യാണ് വിഗ്രഹം ലഭിച്ചതെന്ന് പറയപ്പെടുന്നു.
 വിഗ്രഹമാണ് എന്ന് പറയപ്പെടുന്ന  ലോഹം പഞ്ചലോഹമാണോ, സ്വർണമാണോ, വേറെ വല്ല ലോഹങ്ങളിലും പെട്ടതാണോ എന്നുള്ളത്    പരിശോദിച്ചാൽ മാത്രമേ അറിയാൻ സാധിക്കൂ.
അതേ സമയം പണി നിർത്തിവെയ്ക്കുകയും വലിയ കല്ലുകൾ പൊളിച്ചുമാറ്റി കൊണ്ടിരുന്ന  ക്രയിൻ ഇവിടെ നിന്ന് മാറ്റുകയും,  ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞ് ബോർഡ് വെക്കുകയും, നെറ്റ് ഉപയോഗിച്ച് ക്ഷേ ത്രത്തിനു ചുറ്റും മറച്ചു കെട്ടി ലൈറ്റുകൾ സ്ഥാപിക്കുകയും.  ക്ഷേത്രത്തിന് കാവൽ ഏർപ്പെടുത്തുകയും ചെയ്തു. 
 സംഭവവുമായി ബന്ധപ്പെട്ട്  തൃശൂർ കേന്ദ്ര പുരാവസ്തു സർക്കിൾ ഓഫീസറടക്കം സംഭവസ്ഥലത്തേക്ക് തിരിച്ചു.
 ഇവരുടെ നേതൃത്വത്തിലായിരിക്കും ബാക്കി ഭാഗങ്ങളിലെ മണ്ണ് നീക്കം ചെയ്യുന്നതും,  പൊളിക്കുന്നതും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *