ലത മങ്കേഷ്‌കർ അനുസ്മരണം നടത്തി
വെള്ളമുണ്ടഃ പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ മുപ്പത്തിയഞ്ചിലേറെ
ഇന്ത്യൻ ഭാഷകളിലും വിദേശഭാഷകളിലുമായി 30,000ത്തിലേറെ ഗാനങ്ങൾ പാടിയ ലത മങ്കേഷ്‌കറുടെ അനുസ്മരണവും പാട്ടരങ്ങും സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
എം.മോഹനകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
എം.കെ.സന്തോഷ്,പള്ളിയാൽ സൂപ്പി,
എം.സുധാകരൻ,എം.മുരളീധരൻ,ഷീന ഡി എന്നിവർ സംസാരിച്ചു.
ഭാരതരത്നം, പത്മവിഭൂഷൺ, പത്മഭൂഷൺ, ദാദാ സാഹിബ് ഫാൽക്കെ അവാർഡ്, ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ലീജിയൻ ഓഫ് ഓണർ തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ച, മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം മൂന്നുവട്ടം നേടിയ
ഇന്ത്യയുടെ അഭിമാന പുത്രിയാണ് ലത മങ്കേഷ്ക്കറെന്ന് യോഗം അനുസ്മരിച്ചു.
ആലാപനമാധുരിയാൽ ലോകത്തിന്റെ ഹൃദയം കീഴടക്കിയ സമാനതകളില്ലാത്ത സംഗീതജ്ഞയായിരുന്നു ലതാ മങ്കേഷ്‌കർ. ദുരിതങ്ങളുടെ തീക്കനലുകളിൽ നിന്ന് സംഗീതത്തിന്റെ സുന്ദരലോകത്തേക്ക് പറന്നുയർന്ന് ഇന്ത്യയുടെ വാനമ്പാടിയായിത്തീർന്ന ലതാമങ്കേഷ്കറുടെ ജീവിതം പുതുതലമുറയ്ക്ക് വെളിച്ചമേകുമെന്ന് യോഗം വിലയിരുത്തി.
Leave a Reply