May 18, 2024

കീബോര്‍ഡ് വിദ്യാകിരണം വിജയകിരണം; ഐ.ടി അധിഷ്ടിത പരിശീലനം സംഘടിപ്പിച്ചു

0
Img 20220217 110754.jpg
ബീനാച്ചി: പൊതു വിദ്യാഭ്യാസ വകുപ്പ്  ഗോത്ര വിഭാഗം കുട്ടികള്‍ക്ക് വിദ്യാകിരണം പദ്ധതിയില്‍ സൗജന്യമായി വിതരണം ചെയ്ത ലാപ്‌ടോപ്പുകള്‍ ഉപയോഗിക്കുന്നതിന് ബീനാച്ചി ഗവണ്‍മെന്റ് ഹൈസ്‌ക്കൂളിലെ ലിറ്റില്‍കൈറ്റ്‌സ് വിദ്യാര്‍ഥികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന നിരന്തര ഐ.ടി  അധിഷ്ടിതപരിശീലന പരിപാടിയാണ് കീബോര്‍ഡ് വിദ്യാകിരണം വിജയകിരണം. സുല്‍ത്താന്‍ ബത്തേരി നഗര സഭയിലെ പാത്തിവയല്‍, മണല്‍വയല്‍,ദൊട്ടപ്പന്‍കുളം ഗോത്ര കോളനികളിലെ പ്രൈമറി മുതല്‍ ഹൈസ്‌കൂള്‍ വരെയുള്ള അമ്പതോളം കുട്ടികള്‍ക്ക്  ഈ പദ്ധതിയില്‍ പരിശീലനം നല്‍കി വരുന്നു. എഡ്യുക്കേഷന്‍ വോളണ്ടിയറായഓമന,മെന്റര്‍ അധ്യാപിക ഭൈമി എന്നിവരുടെ സഹകരണത്തോടെ കോളനികളില്‍ പ്രത്യേകം സജ്ജീകരിച്ച പഠന വീടുകള്‍ കേന്ദ്രീകരിച്ചാണ് പരിശീലനം  നടത്തുന്നത്.
ലാപ്‌ടോപ് ഉപയോഗവും പരിപാലനവും, ജിസ്യൂട്ട് ക്ലാസ് റൂം, കൈറ്റ് വെബ് റിസോഴ്‌സസ്,ഫോള്‍ഡര്‍ നിര്‍മാണം, ഫസ്റ്റ്‌ബെല്‍ ക്‌ളാസുകള്‍ ലാപ്‌ടോപ്പില്‍,വിവിധ സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചുളള ചിത്രരചന തുടങ്ങിയ വ്യത്യസ്ത മേഖലകളില്‍  പരിശീലനം നല്‍കുന്നു.ഈ പരിശീലനപരിപാടിയില്‍ ഗോത്ര വിഭാഗം വിദ്യാര്‍ത്ഥികള്‍ താല്‍പര്യപുര്‍വ്വം പങ്കാളികളാകുന്നത് ശ്രദ്ധേയമാണ്. കീബോര്‍ഡ് പരിശീലന പദ്ധതിയില്‍ ഒന്‍പതാം തരത്തിലെ ലിറ്റില്‍ കൈറ്റ്‌സ് വിദ്യാര്‍ത്ഥികളാണ് ക്‌ളാസുകള്‍ നയിക്കുന്നത്. ലിറ്റില്‍ കൈറ്റ്‌സ് മിസ്ട്രസുമാരായ ദിവ്യ എബ്രഹാം,രശ്മി പി.വി, ഐടി കോര്‍ഡിനേറ്റര്‍മാരായദിലീപ് എം.ഡി, ഫൈസല്‍ കെ എം എന്നിവര്‍ ഈ പദ്ധതി ക്ക് നേതൃത്വം നല്‍കുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *