കുറുവാ ദ്വീപ് പ്രവർത്തനം പൂർവ്വ സ്ഥിതിയിലാക്കണം: സന്ദീപ് വാര്യർ
മാനന്തവാടി: കുറുവാ ദ്വീപിന്റെ പ്രവർത്തനം പൂർവ്വ സ്ഥിതിയിലേക്ക് കൊണ്ടുവരണമെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. ബിജെപി പാൽവെളിച്ചം 80 ാം നമ്പർ ബൂത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുറുവാ ദ്വീപിൽ കപട പരിസ്ഥിതിവാദികളുടെ നേതൃത്വത്തിൽ നടന്ന നീക്കങ്ങളാണ് നിയന്ത്രണങ്ങൾക്ക് കാരണമായത്. സിപിഎമ്മും ഇക്കാര്യത്തിൽ തുല്യകുറ്റക്കാരാണെന്നും അദ്ദേഹം പറഞ്ഞു. പാൽവെളിച്ചത്തും ചെറിയമലയിലുമായി രണ്ടായിത്തിലധികം ആളുകൾ കുറുവയെ ആശ്രയിച്ച് ജീവിക്കുന്നു. ടൂറിസം വരുമാനം നിലച്ചതോടെ ഇവരുടെ കുടുംബങ്ങളിൽ പട്ടിണിയാണെന്നും അദ്ദേഹം പറഞ്ഞു. ബൂത്ത് പ്രസിഡന്റ് കെ.വി. സജീഷ് അധ്യക്ഷത വഹിച്ചു. ബൂത്ത് സെക്രട്ടറി പി.ടി. സന്തോഷ് സ്വാഗതവും ബിഎൽഎ കെ.സുഗതൻ നന്ദിയും രേഖപ്പെടുത്തി. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കെ.മോഹൻദാസ്, ജില്ലാ സെക്രട്ടറി കണ്ണൻ കണിയാരം, ജില്ലാ ട്രഷറർ വിൽഫ്രഡ് ജോസ്, മാനന്തവാടി മണ്ഡലം പ്രസിഡന്റ് ഷിംജിത്ത് കണിയാരം, തുടങ്ങിയവർ സംസാരിച്ചു.
Leave a Reply