മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പി.എം.എ.വൈ ഭവന പദ്ധതി ഗുണഭോക്താക്കൾക്ക് ചെക്ക് വിതരണം ചെയ്തു
മാനന്തവാടി:
2021-2022 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന സംയുക്ത പദ്ധതിയിൽ ആകെ 268 വീടുകളാണ് അഞ്ചു പഞ്ചായത്തുകളിലുമായി നിർമ്മിക്കുന്നത്,ഇതിന് ആകെ 13,0400000 രൂപ വിനയോഗിക്കുന്നു.ബ്ലോക്ക് പഞ്ചായത്ത് വിഹിതം 33216000 രൂപയും,കേന്ദ്ര വിഹിതം 32160000 രൂപയും,ജില്ലാ പഞ്ചായത്ത് വിഹിതം29064000 രൂപയും,ഗ്രാമ പഞ്ചായത്ത് വിഹിതം 20760000 രൂപയും,സംസ്ഥാന വിഹിതം 15200000 രൂപയുമാണ്.
എസ്ടി വിഭാഗത്തിന് വീടിന് ആറ് ലക്ഷം രൂപയും,മറ്റുള്ളവർക്ക് നാല് ലക്ഷം രൂപയുമാണ് നൽകുന്നത്.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി കല്യാണി അധ്യക്ഷം വഹിച്ചു.പ്രസിഡൻറ് ജസ്റ്റിൻ ബേബി ഫണ്ട് വിതരണം ചെയ്തു തിരുനെല്ലി ഗ്രാമപഞ്ചായത്ത് വൈ.പ്രസിഡൻറ് വത്സലകുമാരി,തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് വൈ.പ്രസിഡൻറ് പി.എം ഇബ്രാഹിം,ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജോയ്സി ഷാജു,അംഗങ്ങളായ പി.ചന്ദ്രൻ,പി.കെ അമീൻ,ഇന്ദിരാ പ്രേമചന്ദ്രൻ,ബി.എം വിമല,വി.ബാലൻ,സൽമ മോയിൻ,
തിരുനെല്ലി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ രവീന്ദ്രൻ,അഞ്ചു പഞ്ചായത്തിലെയും വി. ഇ.ഒ മാർ
ഗുണഭോക്താക്കൾ പങ്കെടുത്തു.ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം കെ ജയൻ സ്വാഗതവും
ജോ.ബിഡിഒ ഷിജി പി.പി നന്ദി രേഖപ്പെടുത്തി.
വരുന്ന നാലു വർഷം കൊണ്ട് ഭവന രഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തിലേക്കാണ് നാം.
Leave a Reply