ഗൂഢലായി കുന്ന് നിവാസികളുടെ ഭൂപ്രശ്‌നം പരിഹരിക്കുക; അഡ്വ.ടി.സിദ്ധിഖ് എം എല്‍ എ
കല്‍പ്പറ്റ: ഗൂഢലായി കുന്ന് നിവാസികള്‍ക്ക് പട്ടയം നല്‍കുക, വില്‍പ്പന നടത്തുന്ന ഭൂമിക്ക് നികുതി സ്വീകരിക്കുക, ലൈഫ് ഭവനപദ്ധതി പ്രകാരമുള്ള വീട് നിര്‍മ്മിക്കുന്നതിന് പെര്‍മിറ്റ് അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഗൂഢലായി കുന്ന് നിവാസികള്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തിയത് മാര്‍ച്ചും ധര്‍ണയും അഡ്വ.ടി.സിദ്ധിഖ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. മേല്‍പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ കളക്ടറേറ്റിന് മുന്നില്‍ നിരാഹാരം കിടക്കുമെന്നും അദ്ദേഹം പറഞ്ഞു.മുന്‍ നഗരസഭാ ചെയര്‍മാന്‍ എ.പി.ഹമീദ് അധ്യക്ഷത വഹിച്ചു.ഗിരീഷ് കല്‍പ്പറ്റ സ്വാഗതം പറഞ്ഞു.നഗരസഭാ ചെയര്‍മാന്‍ കേയം തൊടി മുജീബ്, എസ് ടി യു ജില്ലാ പ്രസിഡന്റ് സി.മൊയ്തീന്‍ കുട്ടി, ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി, നഗരസഭ സ്ഥിരം സമിതി അംഗങ്ങളായ വിനോദ് ഓണിവയല്‍, അഡ്വ.എ.പി.മുസ്തഫ, എം.ബി.നവാസ്, സെബാസ്റ്റ്യന്‍ കല്‍പ്പറ്റ, കൗണ്‍സിലര്‍മാരായ കെ.ഷെറീഫ ടീച്ചര്‍, പി.കുഞ്ഞൂട്ടി, റയ്ഹാനത്ത് വടക്കേതില്‍ എന്നിവര്‍ സംസാരിച്ചു.കെ.കെ.ലത്തീഫ്, കെ.എം.പോക്കര്‍ കൊടകശ്ശേരി ബാവ ,ഫറൂക്ക് മുസ് തഫ ,കെ.കെ.മുഹമ്മദ്, മുഹമ്മദ് ബാവ, കെ.ജലീല്‍, കെ.ടി.സലീം, കെ.ടി. റാഫി, മുസ്തഫ മുപ്പറ്റ എന്നിവര്‍ ജാഥക്ക് നേതൃത്വം നല്‍കി.
Leave a Reply