May 2, 2024

അമ്മ സഹായം യു.പി സ്കൂൾ പ്ലാറ്റിനം ജൂബിലി നിറവിൽ

0
Img 20220224 182659.jpg
തെക്കുംതറ :വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്തിൽ ഏറ്റവും അവികസിതമായ തെക്കും തറ എന്ന ഗ്രാമത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതി ലക്ഷ്യമിട്ട് സ്വാതന്ത്ര്യ പുലരിക്കും ഒരു വർഷം മുൻപ് ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി 1946 ൽ സ്ഥാപിതമായ വിദ്യാലയമാണ് അമ്മ സഹായം യു.പി സ്കൂൾ . ഗാന്ധിയനും പ്രദേശത്തെ അധികാരിയുമായിരുന്ന എ. കുഞ്ഞിരാമൻ നായർ സ്വന്തം ഭവനമായ പാറക്കലാണ് എൽ.പി വിദ്യാലയം ആരംഭിച്ചത്. 1971 ൽ സ്കൂളിന്റെ രജത ജൂബിലിയും 1996 ൽ സുവർണ്ണജൂബിലിയും 2006 ൽ വജ്ര ജൂബിലിയും2016 ൽ സപ്തതി ആഘോഷവും നാട്ടുകാരും പി ടി എ യും ചേർന്ന് സമുചിതമായി ആഘോഷിച്ചു. വജ്ര ജൂബിലിയോടനുബന്ധിച്ച് സ്വാഗതസംഘം നിർമ്മിച്ച മന്ദിരം ,സപ്തതി ആഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച എൽ കെ ജി കെട്ടിടം, ഗ്രൗണ്ട് നിർമ്മാണം, പബ്ലിക് അഡ്രസ്സിങ് സിസ്റ്റം, ഓഫീസ് സ്റ്റാഫ്റും നവീകരണം , ഷീ ടോയ്ലറ്റ് നിർമ്മാണം, പൂർവ്വ വിദ്യാർത്ഥികൾ നിർമ്മിച്ച ആൺ കുട്ടികൾക്കുള്ള ടോയ്ലറ്റ് എന്നിവയെല്ലാം തന്നെ സ്കൂളിന്റെ ഭൗതിക വളർച്ചയിലെ നാഴിക കല്ലുകളാണ്.
വയനാട് ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ ഗോത്രവിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയം കൂടിയായ ഈ വിദ്യാലയം പ്ലാറ്റിനം ജൂബിലിയുടെ നിറവിലാണ്. ആഘോഷ പരിപാടികളുടെ നടത്തിപ്പിനായി ഇ.കെ രേണുക ( പഞ്ചായത്ത് പ്രസിഡന്റ്) എം. പുഷ്പ ( വാർഡ് മെമ്പർ ) പി.ഒ ശ്രീധരൻ മാസ്റ്റർ, കെ കല്യാണി (മാനേജർ ) എന്നിവർ രക്ഷാധികാരികളായും .  പി.വി. നളിനി (റിട്ട: എച്ച് എം) ചെയർ പേഴ്സൺ , കെ. സത്യജിത് ജനറർ കൺവീനർ, പി സുനിൽ കുമാർ , എം.വി രാജൻ മാസ്റ്റർ, കെ.പി മോഹനൻ , നീന എം.എസ്, ശ്രീജിത് കെ ടി എന്നിവർ വിവിധ സബ് കമ്മറ്റി ചെയർമാൻമാരും ആയി 51 അംഗ സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട്. കമ്മറ്റിയുടെ നേതൃത്വത്തിൽ ക്ലാസ് മുറികൾ ഹൈടെക് ആക്കൽ, കായിക പരിശീലന ക്യാമ്പുകൾ , പൂർവ്വ വിദ്യാർത്ഥി സംഗമം തുടങ്ങി വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം 2022 ഫെബ്രുവരി 26 ന് ശനിയാഴ്ച ഉച്ചയ്ക്ക് 2.30 ന് കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ .ടി.സിദ്ദിഖ് നിർവഹിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. നാസർ അദ്ധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ രേണുക സ്കൂൾ പാചകപ്പുരയുടെ നിർമ്മാണ ഉദ്ഘാനവും നിർവ്വഹിക്കും. ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പി വി നളിനി, പി ഒ ശ്രീധരൻ മാസ്റ്റർ .കെ സത്യജിത്, കെ.പി മോഹനൻ ,പി സുനിൽകുമാർ , പി.എ സുനിൽകുമാർ , എം.കെ ഷാജി തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *