April 28, 2024

യുദ്ധ ഭൂമിയിൽ നിന്നും ആദ്യ വിമാനം ഇന്ത്യയിലേക്ക് പറന്നു ,219 ഇന്ത്യക്കാരിൽ 19 മലയാളികൾ

0
Img 20220226 184441.jpg
യുദ്ധം ഭീതി ഉണർത്തിയ യുക്രൈനില്‍ റഷ്യന്‍ ആക്രമണം ശക്തമായി തുടരുന്നതിനിടെ, ഇന്ത്യന്‍ സംഘത്തെ വഹിച്ചുള്ള ആദ്യ വിമാനം പുറപ്പെട്ടു. 219 യാത്രക്കാരെയും വഹിച്ചുള്ള ആദ്യ എയര്‍ ഇന്ത്യ വിമാനം റുമാനിയയിലെ ബുക്കാറെസ്റ്റില്‍ നിന്നുമാണ് പുറപ്പെട്ടത്. ഇതില്‍ 19 പേര്‍ മലയാളികളാണ്. യുക്രൈനില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍ അടങ്ങുന്ന സംഘം രാത്രി 9.30 ഓടേ മുംബൈയില്‍ എത്തും.
യുക്രൈയിനില്‍ കുടുങ്ങിയവരെ നാട്ടില്‍ തിരികെ എത്തിക്കുന്നതിന് മറ്റൊരു വിമാനം കൂടി പുറപ്പെട്ടു. ഡല്‍ഹിയില്‍ നിന്ന് ഇന്ന് രാവിലെ 11മണിയോടെയാണ്  വിമാനം പുറപ്പെട്ടത്. വൈകീട്ടോടെ വിമാനം ബുക്കാറെസ്റ്റില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച പുലര്‍ച്ചെ 250 ഇന്ത്യക്കാരുമായി വിമാനം പറന്നുയരും. 17 മലയാളികള്‍ ഉള്‍പ്പെടുന്ന സംഘത്തെയാണ് നാട്ടില്‍ തിരികെ എത്തിക്കുക. അതിനിടെ നാട്ടില്‍ തിരിച്ചെത്തുന്നവരെ പുറത്തിറക്കാന്‍ വിമാനത്താവളത്തില്‍ വലിയ സൗകര്യമൊരുക്കി. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്കായി സൗജന്യ കോവിഡ് പരിശോധന നടത്തും. വിവരങ്ങള്‍ അപ്പപ്പോള്‍ കൈമാറാന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് തയ്യാറാക്കിയിട്ടുണ്ട്.
ആശങ്കകളുടെ നിഴലിൽ എരിഞ്ഞ് വീമാനം കാത്തിരിക്കയാണ് ഇന്ത്യ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *