April 28, 2024

കടുവകളുടേയും പുലികളുടേയും പരിപാലന കേന്ദ്രം വയനാട് കുപ്പാടിയിൽ തുറന്നു

0
Img 20220226 195843.png
റിപ്പോർട്ട്‌ : സി.ഡി. സുനീഷ്
കടുവകളുടേയും പുള്ളിപ്പുലികളുടേയും പരിപാലനത്തിനായി കേന്ദ്രം വയനാട്ടിലെ സുൽത്താൻ ബത്തേരിയിലെ കുപ്പാടിയിൽ മന്ത്രി. എ.കെ. ശശീന്ദ്രൻ ഇന്ന് തുറന്നു.
മനുഷ്യ വന്യ ജീവി സംഘർഷം രൂക്ഷമാകുന്ന 
വയനാട്ടിൽ മൃഗങ്ങളുടെ പരിപാലന കേന്ദ്രം വരുന്നത് ,ആവാസ വ്യവസ്ഥക്ക് പുറത്ത് വരുന്ന മൃഗങ്ങളുടെ അഭയ കേന്ദ്രം കൂടി ആകണമെന്നാണ് ജനങ്ങളുടെ ആവശ്യം .
സ്വഭാവിക കാടുകൾ അന്യാധീനമായതും ജല ലഭ്യതയും ഭക്ഷ്യ സുരക്ഷയും നഷ്ടമായപ്പോഴാണ് മ്യഗങ്ങൾ കാടകം വിട്ട് ജനവാസ കേന്ദ്രങ്ങളിലേക്ക് പലായനം ചെയ്തു് തുടങ്ങിയതെന്ന് വസ്തുതാപരമായ പഠനങ്ങൾ വിരൽ ചൂണ്ടുന്നു.
മൃഗപരിപാലന കേന്ദ്രത്തിൻ്റെ 
ലക്ഷ്യങ്ങൾ .
മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ മൂർച്ചിക്കുന്ന ഘട്ടത്തിലാണ് 
വനം വകുപ്പ് ഇത്തരം ഉദ്യമത്തിന് മുൻകൈ എടുത്തത്.
നീലഗിരി ജൈവ ആവാസ വ്യവസ്ഥയോട് ചേർന്ന് കിടക്കുന്ന വയനാട് മേഖലയിലാണ് ഏറ്റവും കൂടുതൽ മൃഗ സമ്പത്തുള്ളത്.
ലോകത്ത് ഏറ്റവും അധികം ഏഷ്യൻ ആനകൾ,400 റോയൽ ബംഗാൾ കടുവകൾ ,എന്നിവയുടെ
വനവാസ ഭൂമികയാണിത്.
നാല് കടുവകളേയോ 
പുള്ളിപ്പുലികളേയോ ഈ കേന്ദ്രത്തിൽ വന ആവാസ വ്യവസ്ഥയുടെ അതേ രീതിയിൽ ഇവിടെ സംരംക്ഷിക്കാൻ കഴിയും. 
രണ്ട് ടൈഗർ പെഡോക്കുകളും ,
രണ്ട് ലെപ്പോർഡ്
പെഡോക്കുകളും ഉണ്ടാകും.
ഇവക്ക് ആവശ്യമെങ്കിൽ ചികിത്സയും പാലിയേറ്റീവ് കെയറും ഉണ്ടാകും.
24 മണിക്കൂറും സി.സി. ടി.വി നിരീക്ഷണം ഉണ്ടാകും.
വെറ്റിനറി യൂണിറ്റ് ,ഗോഡൗൺ ,ജലവിതരണ കേന്ദ്രങ്ങർ ,ചുറ്റുവേലി, ശുചിത്വ സംവിധാനങ്ങൾ എന്നിവ ദേശീയ കടുവാ അതോറിറ്റിയുടെ ചട്ടങ്ങൾ പൂർണ്ണമായി പാലിച്ച് കൊണ്ടാണ് ക്രമീകരിച്ചിരിക്കുന്നത്.
112.41 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ചിരിക്കുന്ന ഈ കേന്ദ്രത്തിൻ്റെ നടത്തിപ്പ് ഏറെ സൂക്ഷ്മതയോടെയായിരിക്കും വനം വകുപ്പ് നടപ്പിലാക്കുക.
യൂക്കാലി അക്കേഷ്യ തോട്ടങ്ങൾ മാറ്റി സ്വഭാവീക വനങ്ങൾ നിർമ്മിച്ച് തുടങ്ങിയ വനം വകുപ്പ് ,
മൃഗങ്ങളുടെ സഞ്ചാര പഥങ്ങൾ മുൻ കൂട്ടി അറിയാനും ,ആനകളിൽ റേഡിയോ കോളർ പിടിപ്പിച്ച് അവയെ നിരീക്ഷിക്കാനും ഉള്ള ശാസ്ത്രീയ സമീപനങ്ങൾ സ്വീകരിച്ചതായി മന്ത്രി നിയമ സഭയിൽ വിശദീകരിച്ചിരുന്നു. 
ഇത്തരം വനം സംരംക്ഷണ പ്രവർത്തനങ്ങളിലൂടെ വന്യ മൃഗ മനുഷ്യ സംഘർഷങ്ങൾ കുറച്ച് കൊണ്ട് വന്നില്ലെങ്കിൽ വയനാട് പോലുള്ള വനമേഖലകളിൽ സൈര്വ ജീവിതം അസ്ഥാനത്താകും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *