നവീൻ ജി എസിന്റെ കുടുംബത്തിന് ഇന്ത്യയിലെ റഷ്യൻ എംബസി 10 കോടി രൂപ നഷ്ടപരിഹാരം നൽകണം എൻസിപി

കൽപ്പറ്റ : ഉക്രൈനിൽ റഷ്യൻ സൈനിക ആക്രമണത്തിൽ കൊല്ലപ്പെട്ട കർണാടകയിൽ നിന്നുള്ള മെഡിക്കൽ വിദ്യാർത്ഥി നവീൻ ജി എസിന്റെ കുടുംബത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുതോടൊപ്പം അദ്ദേഹത്തിന്റെ കുടുംബത്തിന് പത്തു കോടി രൂപയെങ്കിലും കേന്ദ്ര ഗവൺമെന്റിന്റെ ഇടപെടലിലൂടെ യുദ്ധ നഷ്ടപരിഹാരമായി വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൻസിപി വയനാട് ജില്ലാ കമ്മിറ്റി ഒപ്പ് ശേഖരണം നടത്തി പ്രധാനമന്ത്രിക്കും റഷ്യൻ എംബസിക്കുo ഇമെയിൽ അയക്കുവാൻ തീരുമാനിച്ചു . മാർച്ച് അഞ്ചാം തീയതി യുദ്ധവിരുദ്ധ പ്രതിജ്ഞ എടുക്കുവാനും പാർട്ടി യോഗം തീരുമാനിച്ചു. പ്രസിഡണ്ട് ഷാജി ചെറിയാൻ സംസ്ഥാന ജില്ലാ നേതാക്കളായ സിഎം ശിവരാമൻ ഡോ: എം പി അനിൽ, കെ പി ദാമോദരൻ പി അശോകൻ , റെനിൽ കെ വി, കെ ബി പ്രേമാനന്ദൻ, വന്ദന ഷാജു, അനൂപ് ജോജോ, അഡ്വ: എം ശ്രീകുമാർ, സലിം കടവൻ അഡ്വക്കേറ്റ് കെ യു ബേബി, ടിപി നൂറുദ്ദീൻ, എ കെ രവി എംപി ഷാബു, മമ്മൂട്ടി
എളഗോളി തുടങ്ങിയവർ നേതൃത്വം നൽകും .



നിത്യോപയോഗമായ ഉത്പന്നങ്ങൾ കഴിവതും വീട്ടിൽ തന്നെ ഉത്പാദിപ്പിക്കുന്നതാണ് ആരോഗ്യത്തിനു നല്ലത്