മുള്ളൻകൊല്ലിയിൽ രാഹുൽഗാന്ധി എം. പി ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
പുൽപ്പള്ളി : വയനാട് എം.പി രാഹുൽഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുള്ളൻകൊല്ലി മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം 08-0 3 -2022 – ന് നാല് മണിക്ക് നിർവഹിച്ചു.
വൈകുന്നേരം മുള്ളൻകൊല്ലി സെന്റ് : മേരിസ് ഫോറോന പള്ളി ഹാളിൽ വച്ചാണ് രാഹുൽ ഗാന്ധി യുടെ നേതൃത്വത്തിൽ ഉദ്ഘാടന യോഗം ചേർന്നത്.
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, ടി. സിദ്ധിഖ് എം.എൽ.എ, ഐ.സി ബാലകൃഷ്ണൻ എം.എൽ. എ, ഡി.സി.സി പ്രസിഡന്റ് എം. ഡി അപ്പച്ചൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ. കെ അബ്രഹാം, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരയ്ക്കാർ, മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡണ്ട് പി.കെ വിജയൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ കൃഷ്ണൻ, കെ.എൽ പൗലോസ്, മുള്ളൻകൊല്ലി മണ്ഡലം പ്രസിഡണ്ട് വർഗീസ് മുരി യങ്കാവിൽ, ജോസ് കുന്നത്ത്, ജോയി വാഴയിൽ, അഡ്വ : പി. ഡി സജി, സ്റ്റീഫൻ പൂ കുടിയിൽ, ശിവരാമൻ പാറക്കുഴി എന്നിവർ പ്രസംഗിച്ചു.
Leave a Reply