ഡി.വൈ.എഫ്.ഐയൂത്ത് സെന്ററിലേക്കുള്ള പുസ്തക ചലഞ്ചിന് തുടക്കമായി.
കൽപ്പറ്റ:ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി ഓഫീസായ യൂത്ത് സെന്ററിൽ ആരംഭിക്കുന്ന ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ ശേഖരണാർത്ഥം സംഘടിപ്പിക്കുന്ന പുസ്തക ചലഞ്ചിന് തുടക്കമായി. ബത്തേരിയിൽ പ്രശസ്ത സാംസ്കാരിക പ്രവർത്തകൻ ഒ.കെ.ജോണിയിൽ നിന്നും ആദ്യ പുസ്തകം ജില്ലാ സെക്രട്ടറി കെ.റഫീഖ് ഏറ്റുവാങ്ങി. ജില്ലാ പ്രസിഡണ്ട് കെ.എം.ഫ്രാൻസിസ്, ജില്ലാ ട്രഷറർ ലിജോജോണി , ബ്ലോക്ക് പ്രസിഡണ്ട് കെ.ബി.അഹ്നസ്, പി.ആർ.ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു. പുസ്തക ചലഞ്ചിന്റെ ഭാഗമായി ഏപ്രിൽ 14 മുതൽ 19 വരെയുള്ള ദിവസങ്ങളിലായി യൂണിറ്റുകളിൽ പുസ്തകം ശേഖരിക്കും. ഏപ്രിൽ 20 ന് ഷിജിഷിബു ക്യാപ്റ്റനും കെ.ആർ.ജിതിൻ മാനേജറുമായ പുസ്തകവണ്ടി ബ്ലോക്ക് കേന്ദ്രങ്ങളിൽ എത്തി പുസ്തകങ്ങൾ ഏറ്റുവാങ്ങും.
Leave a Reply