ഗുണ്ടൽ പേട്ടയിൽ വാഹനാപകടത്തിൽ വയനാട് സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു
ഗുണ്ടല്‍പേട്ട :ഗുണ്ടല്‍ പേട്ടയില്‍ വാഹനാപകടത്തില്‍ വയനാട് സ്വദേശികളായ രണ്ട് പേര്‍ മരിച്ചു. പച്ചക്കറിയുമായി തിരികെവരുകയായിരുന്ന ഗുഡ്സ് വാഹനം കര്‍ണ്ണാടക മില്‍ക്ക് വാഹനവുമായി ഇടിച്ചു മറിഞ്ഞാണ് അപകടം. ഗുഡ്സ് വാഹനത്തിലെ ഡ്രൈവറും സഹായിയും സംഭവസ്ഥലത്തു വെച്ചുതന്നെ മരണപ്പെട്ടു. ഇരുവരും വയനാട് സ്വദേശികളാണ്. ഇന്ന് ഉച്ചയ്ക്ക് ശേഷം കൂത്തന്നൂരില്‍ രണ്ടേകാലോടെയാണ് അപകടം. അപകടത്തില്‍പെട്ട ഇരുവരെയും ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ അംബാസഡര്‍ കാറിലാണ് ഗുണ്ടല്‍പേട്ട ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
ഗുണ്ടല്‍പേട്ടയില്‍ നിന്നും ഉള്ളിയുമായി തിരികെ വരുന്നതിന്നിടെയാണ് ഗുഡ്സ് വാഹനം മില്‍മ വാഹനവുമായി കൂട്ടിയിടി്ച്ച് മറിഞ്ഞത്.
Leave a Reply