April 16, 2024

സ്വാതന്ത്ര്യസമരത്തിലെ ഗോത്രപർവം. പ്രകാശനം 28ന്.

0
Gridart 20220427 1054044462.jpg
കൽപ്പറ്റ :  1812ൽ വയനാട്ടിൽ നടന്ന ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തെ അധികരിച്ച് അധ്യാപകനും ചരിത്രകാരനുമായ വി.കെ സന്തോഷ് കുമാർ രചിച്ച സ്വാതന്ത്ര്യസമരത്തിലെ ഗോത്രപർവ്വം എന്ന പുസ്തകം ഏപ്രിൽ 28 ന് പ്രകാശനം ചെയ്യും.ബ്രിട്ടീഷ് രേഖകളെ ആധാരമാക്കി തയ്യാറാക്കിയ പ്രസ്തുത ഗ്രന്ഥം 1812ൽ നടന്ന ഗോത്രവർഗ കലാപത്തിന്റെ വിശദമായ പഠനമാണ്.പഴശ്ശി സമരങ്ങൾക്കു ശേഷമുള്ള ഒന്നരപ്പതിറ്റാണ്ടുകാലത്തെ ബ്രിട്ടീഷ് അധിനിവേശവിരുദ്ധ പോരാട്ടങ്ങളും അതിലെ നായകരുമാണ് ഇതിലെ പ്രതിപാദ്യവിഷയം.28ന് വൈകുന്നേരം 4 മണിക്ക് കൽപ്പറ്റ എം.ജി.ടി ഹാളിൽ നടക്കുന്ന ചടങ്ങ് സാഹിത്യകാരൻ കെ.ജെ. ബേബി ഉദ്ഘാടനം ഉദ്ഘാടനം ചെയ്യും. കോഴിക്കോട് എൻ.ഐ.ടിയിലെ ആർകിടെക്ടറൽ & പ്ലാനിങ് വിഭാഗം മേധാവി ഡോ.കസ്തൂർബ പുസ്തകം പ്രകാശനം ചെയ്യും.അഡ്വ.പി.ചാത്തുകുട്ടി പുസ്തകം ഏറ്റുവാങ്ങും. മുതിർന്ന മാധ്യമ പ്രവർത്തകൻ എം. ബാലകൃഷ്ണൻ പുസ്തകപരിചയം നടത്തും. പട്ടികവർഗ വികസന വകുപ്പ് പ്രൊജക്ട് കൺസൾട്ടന്റ് ഡോ.കെ.പി. നിതീഷ് കുമാർ, എഴുത്തുകാരൻ ഷാജി പുൽപ്പള്ളി എന്നിവർ വിശിഷ്ടാതിഥികളാ യിരിക്കും.പരിപാടിയിൽ റിട്ട.പ്രൊഫ.പി.കെ.ദേവൻ അധ്യക്ഷത വഹിക്കും.
അഡ്വ.പി.സി.ചിത്ര, എം.ഗംഗാധരൻ,അനിൽ കുറ്റിച്ചിറ,വി.കെ. സന്തോഷ് കുമാർ എന്നിവർ സംബന്ധിക്കും.കെ.ടി. സുകുമാരൻ സ്വാഗതവും സിന്ധു അയിരവീട്ടിൽ നന്ദിയും പ്രകാശിപ്പിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *