GridArt_20220504_1258483332.jpg

അമേഠിയെ പോലെ വയനാടും രാഹുലിനെ കൈവിടും : സ്മൃതി ഇറാനി


AdAd
കൽപ്പറ്റ : രാഹുൽ ഗാന്ധിയെ അമേഠിക്കാർ തുരത്തിയോടിച്ചത്പോലെ വയനാടൻ ജനതയും രാഹുൽ ഗാന്ധിയെ വയനാട്ടിൽ നിന്ന് തുരത്തണം എന്ന് ബിജെപി ജില്ലാ കാര്യകർത്താക്കളുടെ യോഗത്തിൽ പങ്കെടുത്തുകൊണ്ട് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പറഞ്ഞു
രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിൽ 1450 ഓളം വനവാസി കോളനികളിൽ ഇപ്പോഴും കുടിവെള്ളം എത്തിയിട്ടില്ലെന്നും, വനവാസി മേഖലകളിലെ ഭവനങ്ങളുടെ നിർമ്മാണം അശാസ്ത്രീയമാണെന്നും, മഴക്കാലം വരുമ്പോൾ മറ്റുള്ള സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമാണ് ഉള്ളതെന്നും എന്നും തന്റെ വനവാസി മേഖലകളിലൂടെ ഉള്ള പര്യടനത്തിൽ  ബോധ്യപ്പെട്ടതായി അവർ പറഞ്ഞു. യുവാക്കളുടെ നൈപുണ്യ വികസനത്തിന് നിരവധി കേന്ദ്ര പദ്ധതികൾ ഉണ്ടായിട്ടും രാഹുൽ ഗാന്ധിക്ക് തന്റെ മണ്ഡലത്തിൽ പ്രസ്തുത പദ്ധതികൾ നടപ്പിലാക്കാൻ യാതൊരു താൽപര്യമില്ലെന്നും, അദ്ദേഹത്തിന് നൈപുണ്യ  വൈദഗ്ധ്യം ഇല്ലെങ്കിലും തന്റെ മണ്ഡലത്തിലെ യുവാക്കൾക്ക് നൈപുണ്യ വികസനം എത്തിക്കാൻ ഉള്ള പ്രവർത്തനങ്ങൾ ചെയ്യാമായിരുന്നു എന്നും അവർ പറഞ്ഞു. രാഹുൽ ഗാന്ധിക്ക്  തന്റെ മണ്ഡലത്തിലെ വികസനത്തേക്കാൾ സ്വകാര്യ, വ്യക്തിപരമായ കാര്യങ്ങൾക്കാണ് താൽപര്യമെന്നും കേന്ദ്ര മന്ത്രി ആരോപിച്ചു.
  2014  ലിൽ താൻ അമേഠിയിൽ  മത്സരിച്ച് പരാജയപ്പെടുമ്പോൾ അമേഠി ലോക്സഭാ മണ്ഡലത്തിലെ 5 നിയോജകമണ്ഡലങ്ങളിലും കോൺഗ്രസ് എംഎൽഎ മാരായിരുന്നു . ഈ മണ്ഡലങ്ങളിൽ ബിജെപിക്ക് കെട്ടി വെച്ച കാശ് പോലും കിട്ടിയിലായിരുന്നു. അവിടെയുള്ള  ഒരു പഞ്ചായത്തിലെ ഒരു വാർഡിൽ പോലും ബിജെപിയുടെ സാന്നിധ്യം ഇല്ലായിരുന്നു. അമേഠി ലോക്സഭാ മണ്ഡലത്തിൽ ഒരിടത്തും ബിജെപി പ്രവർത്തകർക്ക് പ്രവർത്തന സ്വാതന്ത്ര്യം ഇല്ലായിരുന്നു. ബിജെപി പ്രവർത്തകർക്ക്നേരെ ആക്രമണങ്ങൾ മാത്രമല്ല ബിജെപി പ്രവർത്തകർ കൊല്ലപ്പെടുന്ന സാഹചര്യം പോലുമുണ്ടായി. ഗാന്ധി കുടുംബം 50 വർഷക്കാലം അമേഠിയെ പ്രതിനിധീകരിച്ചു എങ്കിലും യാതൊരു തരത്തിലുള്ള വികസനപ്രവർത്തനങ്ങളും അമേഠി മണ്ഡലത്തിൽ ഉണ്ടായിരുന്നില്ല. അടിസ്ഥാന സൗകര്യങ്ങളായ റോഡുകളോ, കുടിവെള്ളമോ, സ്കൂളുകളോ, പാർപ്പിട സൗകര്യങ്ങളും ഉണ്ടായിരുന്നില്ല. എന്നാൽ 2014 ന് ശേഷം തന്റെ നിരന്തരമായ ഇടപെടൽ മൂലം കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ വിവിധ പദ്ധതികൾ ഏറ്റെടുത്തു സാധാരണ ജനങ്ങളോടൊപ്പം നിന്നു. അവിടെയുള്ള ബിജെപി പ്രവർത്തകർക്ക് ആത്മവിശ്വാസം പകർന്നുകൊണ്ട് സംഘടനാ പ്രവർത്തനം എല്ലാ മേഖലകളിലും എത്തിച്ചു. അതുകൊണ്ടുതന്നെ 2019 ലെ ലോകസഭ തെരഞ്ഞെടുപ്പിൽ ഗാന്ധി കുടുംബത്തിൽ നിന്നും അമേഠയെ  മോചിപ്പിച്ചു.
ഇപ്പോൾ അമേഠി ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന അഞ്ച് മണ്ഡലങ്ങളിലെ നാല് മണ്ഡലങ്ങളിലും ബിജെപി എംഎൽഎമാർ ആണ് എന്ന് മാത്രമല്ല ആ നാല് മണ്ഡലങ്ങളിലും കോൺഗ്രസിന് കെട്ടിവെച്ച കാശ് പോലും കിട്ടിയില്ല. അവിടത്തെ ജില്ലാ പഞ്ചായത്ത് ഒട്ടുമിക്ക പഞ്ചായത്തുകളും ഇന്ന് ബിജെപിയുടെ കരങ്ങളിലാണ്.
അതുകൊണ്ടുതന്നെ രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിൽ ബിജെപി എംപി ഉണ്ടാവുക എന്നുള്ളത് അപ്രാപ്രിയം ആയിട്ടുള്ള കാര്യമല്ല.
ബിജെപി കാര്യ കർത്താക്കളുടെ ജനകീയ പ്രവർത്തനത്തിന് ഇപ്പോൾതന്നെ തുടക്കം കുറിക്കണം എന്ന് ബിജെപി ജില്ലാ സമിതി സംഘടിപ്പിച്ച നേതൃയോഗത്തിൽ കേന്ദ്രമന്ത്രി ആഹ്വാനം ചെയ്തു. വനവാസി ജില്ല എന്ന നിലയിൽ വനവാസി വിഭാഗം നേരിടുന്ന പ്രശ്നങ്ങൾ ജനശ്രദ്ധ യിലേക്കും അധികാരികളുടെ ശ്രദ്ധ യിലേക്കും കൊണ്ടുവന്നു കൊണ്ട് ബിജെപി ശക്തമായ മുന്നേറ്റം നടത്തണമെന്ന് പ്രവർത്തകരോട് അവർ ആവശ്യപ്പെട്ടു .
ബിജെപി ജില്ലാ പ്രസിഡന്റ് കെ പി മധു അധ്യക്ഷത വഹിച്ച യോഗത്തിൽ , സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത്,  സംസ്ഥാന വക്താവ് സന്ദീപ് വാര്യർ,,എസ് ടി മോർച്ച സംസ്ഥാന പ്രസിഡന്റ് മുകുന്ദൻ പള്ളിയറ ഉത്തര മേഖലാ വൈസ് പ്രസിഡന്റ് പി ജി ആനന്ദ് കുമാർ,സജി ശങ്കർ , കെ സദാനന്ദൻ  ജില്ലയിലെ മുതിർന്ന ബിജെപി നേതാക്കളായ  പള്ളിയറ രാമൻ, പി സി മോഹനൻ മാസ്റ്റർ, തുടങ്ങിയവരും സന്നിഹിതരായിരുന്നു. ജില്ലാ ട്രഷറർ വിൽഫ്രഡ് ജോസ് കേന്ദ്രമന്ത്രിയുടെ പ്രസംഗം തർജ്ജമ ചെയ്തു.ജില്ലാ ജനറൽ സെക്രട്ടറി കെ. ശ്രീനിവാസൻ സ്വാഗതവും, കെ മോഹൻദാസ് നന്ദിയും പറഞ്ഞു. 
Ad Ad

Leave a Reply

Leave a Reply

Your email address will not be published.