വാക്ക് തർക്കത്തിനിടയിൽ യുവാവ് മർദ്ദനമേറ്റ് മരിച്ചു
തിരുനെല്ലി : വയനാട് തിരുനെല്ലിയിൽ
വാക്കുതർക്കത്തിനിടയിൽ മർദ്ധനമേറ്റ യുവാവ് മരിച്ചു.
വയനാട് തിരുനെല്ലി കാളാംങ്കോട് കോളനിയിലെ മാരയുടെ മകൻ ബിനു (32) ആണ് ഇന്ന് രാവിലെ കോഴിക്കോട്മെഡിക്കൽ കോളേജിൽ വച്ച് മരിച്ചത്. സംഭവത്തിൽ അന്വേഷണമാരംഭിച്ച് പോലീസ്.
കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായവാക്കുതർക്കത്തിനിടയിൽ പരിക്കേറ്റബിനുവിനെ കോളനിക്കാർ അപ്പപ്പാറ ആരോഗ്യ കേന്ദ്രത്തിലും അവിടെ നിന്ന് പ്രാഥമിക ചികിൽസക്ക് ശേഷം വയനാട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിൽത്സക്കായി കോഴിക്കോട്മെഡിക്കൽ കോളേജിൽ കൊണ്ടുപോയെങ്കിലും ഇന്ന് രാവിലെ അഞ്ചരയോടെ മരിക്കുകയായിരുന്നു. തലയ്ക്കും മർമ്മസ്ഥാനങ്ങളിലും ഏറ്റ അടിയാണ് മരണ കാരണമെന്നാണ് സൂചന.
സംഭവവുമായിബന്ധപ്പെട്ട്കോളനിവാസികളായ നാരായണൻ, മോഹനൻ, ചന്ദ്രൻ എന്നിവർ തിരുനെല്ലി പോലിസ് കസ്റ്റടിയിൽ എടുത്തിടുണ്ട്. മർദ്ധനത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ടി.പി ശ്രീജിത്ത് ഉൾപ്പടെ സ്ഥലത്തെത്തി കോളനിവാസികളുടെ മൊഴിയെടുത്തു. തിരുനെല്ലി സി.ഐ. ഷൈജുവിനാണ് അന്വേഷണ ചുമതല.
Leave a Reply