April 27, 2024

മൂന്ന് കുട്ടികൾക്ക് കൂടി വീടൊരുക്കാൻ കെ.എസ്.ടി.എ.

0
Gridart 20220508 1734489392.jpg
 കൽപ്പറ്റ: കേരളത്തിലെ ഏറ്റവും വലിയ അധ്യാപക സംഘടനയായ കെ.എസ്.ടി.എ.( കേരള സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ) 'അരികിലുണ്ട് അധ്യാപകർ' എന്ന സന്ദേശവുമായി നിരവധി സാമൂഹ്യ സേവന പ്രവർത്തനങ്ങളാണ് സംസ്ഥാനത്താകമാനം നടത്തിവരുന്നത്.
പ്രളയം കോവിഡ് തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം തങ്ങളുടെ വരുമാനത്തിൻ്റെ ഒരു വിഹിതം മാറ്റിവെച്ചു. ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ എന്നും മുന്നിലുണ്ടായിരുന്നു കെ എസ് ടി എ .കോവിഡ് പ്രതിസന്ധി കാലത്ത് ഓൺലൈൻ പഠന കേന്ദ്രങ്ങളിൽ സൗകര്യമൊരുക്കുന്നതിന് ടി വി ചലഞ്ച് നടത്തിയും കുട്ടികൾക്ക് ഗാഡ്‌ജെറ്റുകൾ നൽകിയും ആശുപത്രികളിൽ പൾസ് ഓക്സിമീറററുകൾ നൽകിയും അധ്യാപകർ മാതൃകയായിട്ടുണ്ട്. 
വയനാട് ജില്ലയിലെ കിടപ്പുരോഗികളായ കുട്ടികളെ സഹായിക്കാൻ ഏർപ്പെടുത്തിയ ഗുരുകാരുണ്യ നിധിയിൽ നിന്നും രോഗികളായ കുട്ടികൾക്കും പഠന മികവുള്ള കുട്ടികൾക്കും സഹായം നൽകിവരുന്നു.
കഴിഞ്ഞ വർഷമാണ് കുട്ടിക്കൊരു വീട് എന്ന പദ്ധതി സംഘടന ഏറ്റെടുത്തത് .കേരളത്തിലെ മുഴുവൻ ജില്ലകളിലും ആദ്യ ഘട്ടത്തിൽ തന്നെ വീടുകൾ പൂർത്തിയാക്കുന്നതിന് സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട് .
വയനാട്ടിൽ മാനന്തവാടി സബ്ജില്ലയിലെ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ തോണിച്ചാലിൽ താമസിക്കുന്ന രണ്ട് കുട്ടികൾക്കാണ് എല്ലാ സൗകര്യങ്ങളോടും കൂടിയ വീട് നിർമ്മിച്ച് നൽകിയത് .അധ്യാപകരും പ്രദേശത്തെ പൊതുസമൂഹവും അകമഴിഞ്ഞ പിന്തുണയോടുകൂടി പണിപൂർത്തീകരിച്ചു ഉത്സവാന്തരീഷത്തിൽ മാനന്തവാടി എം.എൽ.എ. ഒ ആർ കേളുവാണ് കേരളപ്പിറവി ദിനത്തിൽ വീടിൻ്റെ താക്കോൽ കൈമാറിയത് .ഈ വർഷം സംസ്ഥാനത്തെ മുഴുവൻ ഉപജില്ലകളിലും കെ.എസ്ടിഎ.വീട് നിർമ്മിക്കുകയാണ്. ഈവർഷംലഭിച്ച നിർദ്ദേശങ്ങളിൽ നിന്ന് ഏറ്റവും അർഹതപ്പെട്ട പെരിക്കല്ലൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ,മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ,മേപ്പാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ എന്നീ വിദ്യാലയങ്ങളിലെ ഓരോ വിദ്യാർത്ഥികൾക്കാണ് വീട് നിർമ്മിക്കുന്നത്.
വീട് നിർമ്മാണ കമ്മിറ്റികൾ രൂപീകരിച്ചുകൊണ്ട് സമയബന്ധിതമായി വീടുവെച്ചുനൽകാനാണ് സംഘടന തീരുമാനിച്ചിരിക്കുന്നത് .
വീട് നിർമ്മാണം വിജയിപ്പിക്കുന്നതിന് സംഘാടക സമിതികളുടെ രൂപീകരണം മെയ് 9 , 12, 13 തിയ്യതി കളിൽ നടക്കും. വൈത്തിരി ഉപജില്ലയിൽ മേപ്പാടിയിൽ മെയ് 12 ന് സി.ഐ.ടി.യു. ജില്ലാ ട്രെഷറർ പി. ഗഗാറിൻ, ബത്തേരിയിൽ മെയ് 13 – ന് സി.ഐ.ടി യു. ജില്ലാ സെക്രട്ടറി വി.വി.ബേബി, പെരിക്കല്ലൂരിൽ മെയ് 9 ന് കർഷക സംഘം ജില്ലാ പ്രസിഡണ്ട് പി.കെ.സുരേഷ് എന്നിവർ ഉദ്ഘാടനം നിർവ്വഹിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *