സീനിയർ ബോക്സിംങ് ചാമ്പ്യൻഷിപ്പിൽ ഫസ്റ്റ്റണ്ണറപ്പായ വയനാട് ടീമിന് പൗരസ്വീകരണം നൽകി
മാനന്തവാടി: കേരള ഗെയിംസ് 2022 ൻ്റെ ഭാഗമായി തിരുവനന്തപുരത്ത് നടത്തിയ കേരള സ്റ്റേറ്റ് സീനിയർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഫസ്റ്റ്റണ്ണർ അപ്പായ വയനാട് ജില്ലാ ടീമിന് മാനന്തവാടിയിൽ പൗരസ്വീകരണം നൽകി. സംസ്ഥാനത്തെ ബെസ്റ്റ് ബോക്സർ ആയി തെരഞ്ഞെടുത്ത വയനാട് ജില്ലയിലെ ജോബിൻ പോളിനെ യോഗത്തിൽ ആദരിച്ചു,,
മെയ് ഒന്ന് മുതൽ അഞ്ച് വരെ തിരുവനന്തപുരത്ത് നടന്ന 14 ജില്ലകളുടെ വാശിയേറിയ മത്സരത്തിൽ ചരിത്രത്തിലാദ്യമായാണ് വയനാട് റണ്ണർ അപ്പ് ആവുന്നത്.,
തുടർച്ചയായി അഞ്ചാം തവണയും ബോക്സിങ് ചാമ്പ്യൻഷിപ്പിൽ വയനാടിന് മെഡൽ സമ്മാനിച്ച വനിതാ താരം വി പി റാഷിദ ദേശീയബോക്സിങ് താരം ജോബിൻ പോൾ, ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി താരങ്ങളായ പി.എ അഭിജിത്ത് , പി.എ അരുൺ, സൗത്ത് ഇന്ത്യൻ താരം അബിൻ സെബാസ്റ്റ്യൻ , യൂണിവേഴ്സിറ്റി താരങ്ങളായ ആഷ് ബിൻ ജോർജ് ,പി എസ് അഭിഷേക് ,ജോൺസ് ജോയ്, ടി.പി അശ്വിൻ കൃഷ്ണ, നോക്കൗട്ട് പഞ്ച് ലൂടെ ആരാധകരുടെ ഇഷ്ടതാരമായി മാറിയ എം മുഹമ്മദ് നിയാസ്, സംസ്ഥാന മത്സരങ്ങളിൽ നിരവധി നല്ല മത്സരങ്ങളിലൂടെ വയനാടിന് മെഡൽ സമ്മാനിച്ച അരുൺ വിനോദ്, കെ എസ് ഹാരിസ്, എന്നിവരടങ്ങുന്ന ടീമാണ് വയനാടിന് റണ്ണർ അപ്പ് പദവിക്കർഹരാക്കിയത്
, മാനേജർ മനോജ് കോച്ചുമാരായ വി.സി ദീപേഷ്, സിജു ഗോപി എന്നിവരാണ് നേതൃത്വം നൽകിയത്.
മാനന്തവാടി പോസ്റ്റാഫീസ് പരിസരത്ത് നിന്നും ഘോഷയാത്രയായി ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ റോഡ് ഷോ സമാപിച്ചു. മുനിസിപ്പൽ വൈസ് ചെയർമാൻ പി വി എസ് മൂസ, സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡൻറ് സലിം കടവൻ, കെ.ഉസ്മാൻ , ജേക്കബ് സെബാസ്റ്റ്യൻ, എ.കെ റെയിഷാദ്, പി.വി മഹേഷ്, എൻ പി ഷിബി, പി.ആർ മഹേഷ്, നിരൺ, എൻ എ ഹരിദാസ് എന്നിവർ സമാപന യോഗത്തിൽ സംസാരിച്ചു.
Leave a Reply