കിക്മ എം.ബി.എ അഡ്മിഷൻ
കരണി : സഹകരണ വകുപ്പിനുകീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിലെ കേരള ഇൻസ്റ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്മെൻറ് കിക്മ 2022-24 വർഷത്തെ എം.ബി.എ. ഫുൾടൈം ബാച്ചിലേക്ക് മെയ് 09 തിങ്കൾ രാവിലെ 10 മുതൽ 12.30 വരെ കരണിയിലെ സഹകരണ ട്രെയിനിങ് സെന്ററിൽ വച്ച് ഇൻറർവ്യൂ നടത്തുന്നു.
ഡിഗ്രിക്ക് 50% മർക്കും കെമാറ്റ്, സീ മാറ്റ് അല്ലെങ്കിൽ ക്യാറ്റ് യോഗ്യത നേടിയിട്ടുള്ളവർക്കും എൻട്രൻസ് പരീക്ഷകൾ എഴുതി കഴിഞ്ഞവർക്കും ഇൻറർവ്യൂവിൽ പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതർക്ക് 20 ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്.
എസ് സി /എസ് ടി വിഭാഗങ്ങൾക്ക് സർക്കാർ യൂണിവേഴ്സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭ്യമാകും. ഡിഗ്രി അവസാന വർഷക്കാർക്കും ഇൻറർവ്യൂവിൽ പങ്കെടുക്കാം. വിവരങ്ങൾക്ക് www.kicma.ac.in ഫോൺ :9288130094 /8547618290
Leave a Reply