April 26, 2024

കെട്ടുകള്‍ പലവിധം കെട്ടഴിക്കാന്‍ ഒറ്റവഴി; രക്ഷകരും പരിശീലകരുമായി അഗ്‌നി രക്ഷാ സേന

0
Gridart 20220509 1640384662.jpg
കൽപ്പറ്റ : ജീവിത പരിസരങ്ങളില്‍ അപായപ്പെടുമ്പോഴും അല്ലാത്തപ്പോഴും ആവശ്യഘട്ടങ്ങളില്‍ എളുപ്പത്തിലുള്ള രക്ഷാപ്രവര്‍ത്തനത്തിന് തുണയാകുന്ന 23 കെട്ടുകളെ പരിചയപ്പെടുത്തുകയാണ് അഗ്‌നി രക്ഷാ സേന. എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയിലാണ് അഗ്‌നി രക്ഷാ സേനയുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള കെട്ടുകള്‍ അറിവിനൊപ്പം കൗതുകവുമാകുന്നത്. ഹാഫ് ഹിച്ച്, ക്ലോ ഹിച്ച്, ഫിഗര്‍ ഓഫ് എയ്റ്റ്, റീഫ് നോട്ട്, സ്ലീപറി ഹിച്ച്, കാരിക്ക് ബെന്‍ഡ്, ഇയര്‍ നോട്ട്, സിംഗിള്‍ ഷീറ്റ് ബെന്‍ഡ്, ഡബിള്‍ ഷീറ്റ് ബെന്‍ഡ്, കാറ്റ്‌സ് പോ, റണ്ണിംഗ് ബോലൈന്‍ , ഡ്രേ ഹിച്ച് എന്നിങ്ങനെ 23 തരം കെട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി അഗ്നി രക്ഷാ സേന ഉപയോഗിക്കുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് ഇതു സംബന്ധിച്ചുള്ള അവബോധം നല്‍കാനും നിത്യജീവിതത്തില്‍ ആവശ്യമുള്ളപ്പോള്‍ പ്രായോഗികമാക്കാനും അ്ഗ്നി രക്ഷാ സേന മേളയില്‍ പരിശീലനം നല്‍കുന്നു. ഒരേ സമയം നാടിന്റെ രക്ഷകരും സൗജന്യ പരിശീലകരുമായി മാറുന്ന അഗ്നി രക്ഷാ സേനയുടെ ഈ സ്റ്റാളും പുതുമകള്‍ കൊണ്ട് ശ്രദ്ധേയമാണ്. ഇത്തരം അറിവുകള്‍ക്കൊപ്പം അത്യാധുനിക ജീവന്‍ രക്ഷാ ഉപകരണങ്ങളും സ്റ്റാളില്‍ പരിചയപ്പെടുത്തുന്നുണ്ട്.
കെട്ടിടങ്ങളിലോ വാഹനങ്ങളിലോ അപകടങ്ങള്‍ ഉണ്ടായാല്‍ ഉടനടി പ്രവര്‍ത്തിപ്പിക്കാന്‍കഴിയുന്ന ഹൈഡ്രോളിക്ക് കട്ടര്‍, സ്പെഡര്‍,വിഷവാതകം നിറഞ്ഞ കിണറുകളിലും കെട്ടിടങ്ങളിലും മറ്റും പ്രവര്‍ത്തനം നടത്തേണ്ട സാഹചര്യത്തില്‍ അവ പുറംതള്ളാന്‍ ഉപയോഗിക്കുന്ന ബ്ലോവര്‍, തീ അണയ്ക്കുന്ന വിവിധ തരം ഫയര്‍ ഫൈറ്റിംഗ് ബ്രാഞ്ചുകള്‍, അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ ഉയര്‍ത്തുന്നതിനും അപകടത്തില്‍പ്പെട്ട കെട്ടിടങ്ങള്‍ ഉയര്‍ത്തി കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ ഉപയോഗിക്കുന്ന ന്യൂമാറ്റിക്ക് എയര്‍ ബാഗ്, അത്യാധുനിക സ്വയം രക്ഷാ ഉപകരണങ്ങള്‍,
കോണ്‍ക്രിറ്റ് കട്ടിംഗിനുള്ള ഡിമോളിഷിങ്ങ് ഹാമ്മര്‍,വാഹനങ്ങള്‍ക്ക് കടന്നുചെല്ലാന്‍ കഴിയാത്ത ഇടങ്ങളിലെ ജലാശയങ്ങളില്‍ പ്രവര്‍ത്തിപ്പിച്ച് തീയണക്കാന്‍ ഉപയോഗിക്കുന്ന ഫ്ളോട്ടിംഗ് പമ്പ്,
അപകടത്തില്‍പ്പട്ടവര്‍ കുടുങ്ങി കിടക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്ന ഉപകരണമായ ലൈഫ് ഡിക്ടറ്റര്‍, തീ അണക്കുന്ന പൗഡര്‍ ബോള്‍ ഫയര്‍ ബോള്‍, ഫയര്‍ എസ്റ്റിനിഷര്‍, ജലരക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന സ്‌കൂബ, അഗ്നിരക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന പി പി ഇ കിറ്റ്, രാസവസ്തു ചോര്‍ച്ച വേളയില്‍ ഉപയോഗിക്കുന്ന കെമിക്കല്‍ സ്യൂട്ട്, ജല രക്ഷാപ്രവര്‍ത്തനത്തിനുള്ള സ്ടെക്ച്ചര്‍ എന്നിങ്ങനെ ജീവന്‍ രക്ഷാ ഉപകരണങ്ങളാണ് സ്റ്റാളില്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കുന്നത്. അപകടങ്ങളില്‍ എങ്ങനെ പ്രഥമ ചികിത്സ നല്‍കാം എന്നും ബോധവല്‍ക്കരണവും നല്‍കുന്നുണ്ട്. പ്രധാനമായും മൂന്ന് തരം പ്രഥമ ചികിത്സാ മാര്‍ഗങ്ങളാണ് പരിചയപ്പെടുത്തുന്നത്. മോതിരം കൈയില്‍ കുടുങ്ങിയുണ്ടാകുന്ന സാഹചര്യങ്ങളെ മറികടക്കാനും
പാചകവാതക ഗ്യാസ് ചോര്‍ച്ചയുണ്ടായാല്‍ അവ എങ്ങിനെ കൈകാര്യം ചെയ്യാമെന്നും ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയുണ്ടാകുന്ന അപകടങ്ങളില്‍ നല്‍കേണ്ട പ്രഥമ ചികിത്സകളെ പറ്റിയും സേനാംഗങ്ങള്‍
 വിശദീകരിക്കുന്നു. ജില്ലയിലെ വിവിധ അപകടങ്ങളില്‍ അഗ്‌നി രക്ഷാ അംഗങ്ങള്‍ ഏറ്റടുത്ത അപകടകരമായ രക്ഷാദൗത്യങ്ങളുടെ വാര്‍ത്താ കുറിപ്പുകളും സ്റ്റാളില്‍ ഉള്‍പ്പെടുത്തിയുട്ടുണ്ട്
ബത്തേരി, കല്‍പറ്റ , മാനന്തവാടി അഗ്‌നി രക്ഷാ കേന്ദ്രങ്ങളിലെ അംഗങ്ങളാണ് സ്റ്റാളിന് നേതൃത്വം നല്‍കുന്നത്. അത്യാനുധിക രക്ഷാപ്രവര്‍ത്തന ഉപകരണങ്ങള്‍ പരിചയപെടുത്തുന്ന
അഗ്‌നി രക്ഷാ സേനയുടെ സ്റ്റാളുകാണാന്‍ നിരവധി ആളുകളാണ് എത്തുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *