March 29, 2024

റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ ബോധവല്‍ക്കരണ പരിപാടി 13ന്

0
Gridart 20220511 1257219123.jpg
കല്‍പ്പറ്റ: റിയൽ എസ്റ്റേറ്റ് നിയന്ത്രണ നിയമം, ചട്ടങ്ങള്‍, റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ പ്രവര്‍ത്തനരീതിയും നടപടിക്രമങ്ങളും തുടങ്ങിയവയെപ്പറ്റിയുള്ള ബോധവൽക്കരണ പരിപാടി മെയ് 13 വെള്ളി രാവിലെ പത്തിന് സിവില്‍സ്റ്റേഷന് എതിര്‍വശത്തുള്ള ഓഷിന്‍ ഹോട്ടലില്‍ നടക്കും. ജില്ലാ കളക്ടര്‍ എ.ഗീത ഉദ്ഘാടനം ചെയ്യും. കെ-റെറ ചെയര്‍മാന്‍ പി.എച്ച്.കുര്യന്‍, അംഗങ്ങളായ പ്രീത മേനോന്‍, എം.പി. മാത്യൂസ് എന്നിവര്‍ പങ്കെടുക്കും.
ഫ്‌ളാറ്റുകളും വില്ലകളും പ്ലോട്ടുകളും മറ്റും വാങ്ങാൻ ഉദ്ദേശിക്കുന്നവർ, സമീപകാലത്ത് വാങ്ങിയിട്ടുള്ളവർ, ഇടപാടിൽ പരാതികളുള്ളവർ, സംശയങ്ങളുള്ളവര്‍, റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍, പുതിയ നിയമത്തെപ്പറ്റി അറിയാനാഗ്രമുള്ള പൊതുജനങ്ങള്‍ തുടങ്ങിയവർക്ക് പങ്കെടുക്കാം. റെറയെപ്പറ്റിയും ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ, നിയമങ്ങൾ തുടങ്ങിയവയെപ്പറ്റിയും വിൽക്കുന്നവരും വാങ്ങുന്നവരും സ്വീകരിക്കേണ്ട മുൻകരുതലുകളെപ്പറ്റിയും മറ്റുമുള്ള സംശയങ്ങൾക്ക് ബോധവൽക്കരണ പരിപാടിയിലൂടെ മറുപടി നല്‍കുമെന്ന് റെറ സെക്രട്ടറി വൈ. ഷീബാ റാണി അറിയിച്ചു. ഫോണ്‍: 9846793929 വെബ്സൈറ്റ്: rera.kerala.gov.in
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *