ആനയെ എഴുന്നള്ളിക്കുന്ന ആഘോഷങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം
കൽപ്പറ്റ : ജില്ലയില്‍ 2012 വരെ നടന്നുവന്നിരുന്ന ആനയെ എഴുന്നള്ളിക്കുന്ന ഉത്സവങ്ങള്‍, പൂരങ്ങള്‍, വരുവുകള്‍ മറ്റ് ആഘോഷങ്ങള്‍ എന്നിവ നടത്തിയിരുന്ന ആരാധാനലായങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ജില്ലാ കമ്മിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി മെയ് 31 വരെ സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് അപേക്ഷ നല്‍കാം. 2012 ന് ശേഷം ആനയെ എഴുന്നള്ളിക്കാനാരംഭിച്ച ആഘോഷങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ അനുവദിക്കുന്നതല്ല. 2012 ല്‍ നടന്നുവന്ന ഉത്സവങ്ങള്‍, പൂരങ്ങള്‍, ആഘോഷങ്ങള്‍ എന്നിവയ്ക്ക് ഉപയോഗിച്ചതില്‍ കൂടുതല്‍ ആനകളെ തുടര്‍ വര്‍ഷങ്ങളില്‍ അനുവദിക്കുന്നതല്ല. വിവരങ്ങള്‍ക്ക് 04936 202623, 04936 295076, 9447979155, 8547603846 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
Leave a Reply