April 20, 2024

വായ്പാ കുടിശ്ശികക്കാരെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന ബാങ്ക് സമീപനം മാറ്റണം: സ്വതന്ത്ര കർഷക സംഘം

0
Gridart 20220512 1814556292.jpg
 
കൽപ്പറ്റ : ബാങ്ക് വായ്പാ കുടിശ്ശികയുടെ പേരിൽ വായ്പക്കാരെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന നടപടികളിൽ നിന്നും ബാങ്ക്  അധികൃതരെ പിൻതിരിപ്പിക്കാൻ സർക്കാർ ഇടപെടണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി പി.കെ.അബ്ദുൽ അസീസ് ആവശ്യപ്പെട്ടു. ബാങ്ക് ജപ്തി നീക്കത്തിൽ മനംനൊന്താണ് മുൻ അഡീഷണൽ പബ്ലിക് പോസിക്യൂട്ടർ പുൽപ്പള്ളി ഇരുളത്തെ മുണ്ടോട്ടു ചുണ്ടയിൽ ടോമി ആത്മഹത്യ ചെയ്തത്. കഴിഞ്ഞ മാസം തിരുനെല്ലിയിൽ ബേങ്ക് പീഢനം കാരണം ഒരു യുവ കർഷകനും ആത്മഹത്യ ചെയ്തിരുന്നു. ഇടപാടുകാരുടെ പലിശയും, കൂട്ടുപലിശയും, പിഴ പലിശയും വാങ്ങി സമ്പന്നമായി വളർന്ന ധനകാര്യ സ്ഥാപനങ്ങളെല്ലാം ഇടപാടുകാർ അനുഭവിക്കുന്ന പ്രതിസന്ധി കാലത്ത് അവരെ കടുത്ത പീഢനങ്ങൾക്ക് വിധേയമാക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇടപാടുകാരെ ദ്രോഹിക്കുന്ന ബേങ്ക് സമീപനത്തിൽ മാറ്റം വരണം. അല്ലാത്ത പക്ഷം ബാങ്കുകൾ  വലിയ പ്രക്ഷോഭം നേരിടേണ്ടി വരും. വയനാട് ആത്മഹത്യയുടെ നാടായി മാറാതിരിക്കാൻ സർക്കാർ ഉണർന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *