താലൂക്ക് ലൈബ്രറി കൗൺസിൽ സർഗോത്സവത്തിൽ കാട്ടിക്കുളം പബ്ളിക് ലൈബ്രറി ഓവറോൾ ചാമ്പ്യന്മാരായി
മാനന്തവാടി: താലൂക്ക് ലൈബ്രറി കൗൺസിൽ സർഗോത്സവത്തിൽ 55 പോയൻ്റ് നേടി കാട്ടിക്കുളം പബ്ളിക് ലൈബ്രറി ഓവറോൾ ചാമ്പ്യന്മാരായി 32,29 പോയിൻ്റു് വീതം നേടി മംഗളോദയം കമ്മന, സംഘചേതനതേറ്റമല എന്നിവർ യഥാക്രമം രണ്ട്, മൂന്ന്, സ്ഥാനങ്ങൾ നേടി. താലൂക്കിലെ 32 ലൈബ്രറികൾ മത്സരത്തിൽ പങ്കെടത്തു. സർഗോത്സവം നഗരസഭാ ചെയർപേഴ്സൺ സി.കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു.താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് പി.ടി സുഗതൻ അധ്യക്ഷത വഹിച്ചു. ആർ.അജയകുമാർ, എ.വി മാത്യു , ഷൈലാ ജോസ്, റോയ്സൺ പിലാക്കാവ് എന്നിവർ പ്രസംഗിച്ചു.
Leave a Reply