ആസ്റ്റർ ടെഫ വില്ലേജ് നിവാസികൾക്കുള്ള സൗജന്യ ഭവനങ്ങളുടെ രേഖ കൈമാറ്റവും മെഡിക്കൽ ക്യാമ്പും
മേപ്പാടി: ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ സിഎസ്ആർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്ന ആസ്റ്റർ ഡിഎം ഫൗണ്ടേഷനും
തെക്കേപ്പുറം എക്സ്പ്പാറ്റ്സ് ഫുട്ബോൾ അസോസിയേഷനും സംയുക്തമായി നിർമിച്ചു നൽകിയ 20 വീടുകളുടെ ആധാരം കൈമാറൽ ബഹു തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ മെയ് 23 ന് നിർവഹിക്കുമെന്ന് ബന്ധപ്പെട്ടവർ പത്രസമ്മേളനത്തിൽ അറിയിച്ചു.2018 ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കേരളത്തിലെ 254 കുടുംബങ്ങൾക്ക് വിഭാവനം ചെയ്ത ഈ പദ്ധതിയിൽ വയനാട് ജില്ലയിൽ 50 വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ച് കഴിഞ്ഞു. ഇതിൽ 20 വീടുകളാണ് പനമരം പഞ്ചായത്തിലെ കരിമ്പുമ്മൽ പ്രദേശത്തു ക്ലസ്റ്റർ ഹോമായി പണികഴിപ്പിച്ചത്. തെക്കേപ്പുറം എക്സ്പ്പാറ്റ്സ് ഫുട്ബോൾ അസോസിയേഷൻ വാങ്ങിച്ചു നൽകിയ ഒരേക്കർ ഭൂമിയിലാണ് ആസ്റ്റർ വളന്റിയേഴ്‌സിന്റെ സഹകരണത്തോടെ ആസ്റ്റർ ക്ലസ്റ്റർ ഭവനങ്ങൾ പണിതിരിക്കുന്നത്. പനമരം പുഴയുടെ തീരത്ത് താമസിച്ചു വന്നിരുന്ന, എല്ലാ മഴക്കാലങ്ങളിലും വെള്ളം കയറി ദുരിത ജീവിതം നയിച്ചിരുന്ന 16 കുടുംബങ്ങൾക്കും മറ്റു പഞ്ചായത്തുകളിലെ 4 കുടുംബങ്ങൾക്കുമാണ് ഇവിടെ വീടുകൾ നൽകിയത്.പത്രസമ്മേളനത്തിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എജിഎം ഡോ. ഷാനവാസ് പള്ളിയാൽ, ആസ്റ്റർ വളന്റീർസ് കോർഡിനേറ്റർ മുഹമ്മദ് ബഷീർ, ടെഫ ചെയർമാൻ ആദം ഓജി, സെക്രട്ടറി ജനറൽ യൂനസ് പള്ളിവീട്, ജോയിന്റ് സെക്രട്ടറി ഹാഷിം കടക്കൽ എന്നിവർ പങ്കെടുത്തു.
Leave a Reply