കൽപ്പറ്റ നഗരസഭ മഴക്കാലം പൂർവ്വ ശുചീകരണം രണ്ടാംഘട്ട പ്രവർത്തികൾ ആരംഭിച്ചു
കൽപ്പറ്റ: കൽപ്പറ്റ നഗരസഭ 2022 വർഷത്തെ മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായിട്ടുള്ള രണ്ടാം ഘട്ട പ്രവർത്തികളുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ മുജീബ് കേയംതൊടി നിർവഹിച്ചു. മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായിട്ടുള്ള ഒന്നാംഘട്ട പ്രവർത്തികൾ എല്ലാ വാർഡുകളിലും മെയ് ആദ്യ വാരത്തിൽ വളരെ വിപുലമായ രീതിയിൽ നടത്തിയിരുന്നു. നഗരസഭയിലെ ഒമ്പതാം വാർഡിലെ മെസ്ഹൗസിനോട് ചേർന്നുള്ള തോട് ഹിറ്റാച്ചി ഉപയോഗിച്ച് ശുചീകരണം നടത്തിയിട്ടാണ് രണ്ടാംഘട്ട പ്രവർത്തികൾ ആരംഭിച്ചിട്ടുള്ളത്. ശുചീകരണത്തിന്റെ ഭാഗമായിട്ടുള്ള രണ്ടാംഘട്ട പ്രവർത്തികൾ ഈ മാസം അവസാനത്തോടെ പൂർത്തീകരിക്കുമെന്ന് ചെയർമാൻ അഭിപ്രായപ്പെട്ടു. ചടങ്ങിൽ നഗരസഭാ വൈസ് ചെയർപേഴ്സൻ അജിത കെ, നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ജൈന ജോയ്, സരോജിനി ഓടമ്പത്ത്, കൗൺസിലർമാരായ പി കുഞ്ഞുട്ടി, റഹിയാനത്ത് വടക്കേതിൽ, നഗരസഭ ജെ എച്ച് ഐ-മാരായ ജോബിച്ചൻ പിജെ മുഹമ്മദ് സിറാജ് എന്നിവർ സംബന്ധിച്ചു.
Leave a Reply