ഒരു വര്‍ഷം ലക്ഷം സംരഭങ്ങള്‍: പൊതു ബോധവല്‍ക്കരണ ക്യാമ്പയിൻ തുടങ്ങി
മീനങ്ങാടി : വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സംരംഭം തുടങ്ങുവാന്‍ താല്‍പര്യമുള്ളവര്‍ക്കുള്ള പൊതു ബോധവല്‍ക്കരണ ക്യാമ്പെയിന്‍ തുടങ്ങി. വര്‍ഷത്തില്‍ ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ക്യാമ്പെയിന്‍ ജില്ലാതല ഉദ്ഘാടനം ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിച്ചു. ടൂറിസം, കാര്‍ഷിക മേഖലയില്‍ വയനാട്ടില്‍ ഈ പദ്ധതി വഴി കൂടുതല്‍ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാനാകുമെന്ന് എം എല്‍ എ പറഞ്ഞു. മീനങ്ങാടി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അദ്ധ്യക്ഷത വഹിച്ചു. ചെറുകിട വ്യാവസായത്തില്‍ മികച്ച നേട്ടം കൈവരിച്ച ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളെ ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്, പനമരം ബ്ലോക്ക് പഞ്ചായത്ത് എന്നിവയും ഗ്രാമ പഞ്ചായത്ത് തലത്തില്‍ മീനങ്ങാടി, തിരുനെല്ലി ഗ്രാമ പഞ്ചായത്തുകള്‍ പുരസ്‌ക്കാരം കരസ്ഥമാക്കി. വ്യവസായ വാണിജ്യ വകുപ്പ് തയ്യാറാക്കിയ പുസ്തകം ഐ. സി. ബാലകൃഷ്ണന്‍ എം. എല്‍. എ പ്രകാശനം ചെയ്തു.
വിവിധ വകുപ്പുകളുടെ പദ്ധതികളെക്കുറിച്ച് വ്യവസായ വാണിജ്യ വകുപ്പ് അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് ഇന്‍ഡസ്ട്രീസ് ഓഫീസര്‍ പി. കുഞ്ഞമ്മദ്, കേരള ബാങ്ക് ജനറല്‍ മാനേജര്‍ എന്‍. നവനീത് കുമാര്‍, ലീഡ് ഡിസ്ട്രിക്റ്റ് മാനേജര്‍ ബിപിന്‍ മോഹന്‍, എംപ്ലോയ്‌മെന്റ് ഓഫീസര്‍ ടി അബ്ദുള്‍ റഷീദ്, അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് ഓഫീസര്‍ കെ. മമ്മൂട്ടി, കുടുംബശ്രീ മിഷന്‍ ജില്ലാ കോ- ഓഡിനേറ്റര്‍ പി. വാസുപ്രദീപ് തുടങ്ങിയവര്‍ വിഷയാവതരണം നടത്തി.
ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ലിസിയാമ്മ സാമുവല്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നസീമ ടീച്ചര്‍, കല്‍പ്പറ്റബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ചന്ദ്രിക കൃഷ്ണന്‍, മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഇ വിനയന്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡണ്ട് എച്ച് ബി പ്രദീപ്, കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കമലാ രാമന്‍ മീനങ്ങാടി ഗ്രാമപഞ്ചായത്ത് വികസനകാര്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബേബി വര്‍ഗ്ഗീസ്, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ലൈജി തോമസ്,തിരുനെല്ലി ഗ്രാമപഞ്ചായത്ത് വികസനകാര്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രാധാകൃഷ്ണന്‍, മീനങ്ങാടി പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷ രാജേന്ദ്രന്‍, മീനങ്ങാടി പഞ്ചായത്ത് മെമ്പര്‍ ലിസി പൗലോസ്, കെ.എസ്.എസ്.ഐ.എ സെക്രട്ടറി മാത്യു തോമസ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ കെ രാകേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Leave a Reply