കെ.എസ്.യൂ.പഠന ക്യാമ്പ് സംഘടിപ്പിച്ചു
തലപ്പുഴ:ലഹരിക്കെതിരെ പോരാടുക
മതേതര സമൂഹത്തിനായി നിലകൊള്ളുക
കലാലയങ്ങളെ സർഗാത്മകമാക്കുക എന്ന മുദ്രാവാക്യമുയർത്തി പിടിച്ച് തവിഞ്ഞാൽ പഞ്ചായത്ത് തല കേരള വിദ്യാർഥി യൂണിയൻ നേതൃത്വ പഠന ക്യാമ്പും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു.വിദ്യാർഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഒരണ സമരം തുടങ്ങി സ്വാശ്രയ സമരം വരെയുള്ള നിരവധി പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്ത് അധികാരങ്ങളുടെ പുറകിൽ പോകാതെ എന്നും വിദ്യാർഥിപക്ഷ നിലപാടുകൾ സ്വീകരിച്ച ഏക പ്രസ്ഥാനം കേരള വിദ്യാർഥി യൂണിയനാണെന്നും കെഎസ് യു വിലേക്ക് പുതിയ തലമുറകൾ കടന്നു വരണമെന്നും ലഹരിക്കെതിരെ പുതിയ അധ്യായന വർഷം മുതൽ ക്യാമ്പസുകളൾ കേന്ദ്രീകരിച്ച് സ്ക്വാഡുകൾ രൂപീകരിക്കുമെന്ന് യോഗം ഉൽഘാടനം ചെയ്തു കൊണ്ട് ജില്ലാ പ്രസിഡൻ്റ് അമൽ ജോയ് സംസാരിച്ചു. അഭിന്യ ബിജു അധ്യക്ഷത വഹിച്ചു.ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എം.ജീ.ബിജു മുഖ്യ പ്രഭാഷണം നടത്തി.തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൽസി ജോയ്,ജോസ് പാറക്കൽ, കെ.എസ്.യൂ.ജില്ലാ ജനറൽ സെക്രട്ടറിമാരായ സൂശോബ് ചെറുകുംബം,ഗൗതം ഗോകുൽദാസ്,ബ്ലോക് പ്രസിഡൻ്റ് യൂസഫ്,അസീസ് വാളാട്,മീനാക്ഷി രാമൻ, ജോയ്സി ഷാജു,നിതിൻ,സുബിൻ ജോസ്,ജിജോ തുടങ്ങിയവർ സംസാരിച്ചു.പുതിയ ഭാരവാഹികൾ
ചെയർമാൻ-അഭിഷേക്,കൺവീനർ-അഭിന്യ ബിജു, ട്രഷറർ-ശ്രീജിത്ത്
വൈസ് ചെയർമാൻ-അഭിഷ്ണ,സുജിത്ത്,ജോയിൻ കൺവീനർ-ഹാരോൾഡ്,ജോസ്ന, എക്സിക്യൂട്ടിവ് അംഗങ്ങൾ-സൂര്യ ഗായത്രി,ചിഞ്ചു,അഭിഷേക് ഷാജു,രാഹുൽ,ജോബിൻ,ജിനേഷ്.
Leave a Reply