April 25, 2024

പുകയില മുറുക്കിന് ആയുഷ് ബദൽ മാർഗ്ഗവുമായി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്

0
Gridart 20220531 1947190582.jpg
ചീക്കല്ലൂർ : ലോക പുകയില രഹിത ദിനാചാരണത്തോട് അനുബന്ധിച്ച് ചീക്കല്ലൂർ എടത്തിൽ കോളനിയിൽ വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ പുകയില മുറുക്കലിന് ബദലായിട്ടുള്ള സിദ്ധ ആരോഗ്യ താംബൂലം പദ്ധതിയ്ക്കു തുടക്കമായി. വയനാട്ടിലെ ആദിവാസികളിൽ 90 ശതമാനവും പുകയില മുറുക്കിന്റെ അടിമകളാണ്. അത് കൊണ്ട് തന്നെ ഭൂരിപക്ഷം പേരും വായിലും, കഴുത്തിലും, നാക്കിലും വരുന്ന കാൻസർ രോഗത്തിന്റെ പിടിയിലാണ്. അതിനുള്ള ബദൽ മാർഗ്ഗം അവതരിപ്പിക്കുകയാണ് വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്. വെറ്റില, പാക്ക് , ചുണ്ണാമ്പ്, വാൽ മുളക്, ഗ്രാമ്പു, ഏലം, ജാതിക്ക എന്നിവ അടങ്ങിയതാണ് സിദ്ധ വൈദ്യത്തിൽ പരാമർശിച്ചിട്ടുള്ള ആരോഗ്യ താംബൂലം. ഇത് പുകയിലയുടെ ദൂഷ്യ ഫലങ്ങൾ ഒന്നും ഇല്ലാത്തതാണ്. അത് മാത്രമല്ല പുകയിലയോടുള്ള ആസക്തി കുറയ്ക്കുകയും ചെയ്യുന്നു. ദഹന ശക്തി വർധിപ്പിക്കുന്നു , വായിൽ വളരുന്ന ഉപദ്രവകാരികളായ സൂക്ഷ്മാണുക്കളെ നശിപ്പിക്കുന്നു, ശ്വാസകോശ രോഗങ്ങൾക്കെതിരെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നു എന്നിങ്ങനെ ഒത്തിരി ഔഷധ ഗുണങ്ങൾ നിറഞ്ഞതുമാണ് സിദ്ധ ആരോഗ്യ താംബൂലം. കൊളോൺ കാൻസർ വരാതെ തടുക്കാൻ വെറ്റിലയ്ക്ക് ഉള്ള കഴിവ് ഇന്ന് ശാസ്ത്രലോകം അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു.ഡോ അരുൺ ബേബി ക്യാമ്പുകൾക്ക് നേതൃത്വം   നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *