എ. കെ.പി.എ ലോക പരിസ്ഥിതി ദിനാഘോഷം ജൂൺ അഞ്ചിന് : സമ്പൂർണ പച്ചക്കറി കൃഷി വിത്ത് വിതരണ ഉദ്ഘാടനം നിർവഹിച്ചു
കൽപ്പറ്റ: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വയനാട് ജില്ലതല ലോക പരിസ്ഥിതി ദിനാഘോഷം ജൂൺ 5 ന് സമ്പൂർണ പച്ചക്കറി കൃഷി (അടുക്കളത്തോട്ടം) വിത്ത് വിതരണം വയനാട് ജില്ലാ തല ഉദ്ഘാടനം എ.കെ.പി.എ.സംസ്ഥാന ട്രഷറർ ജോയ് ഗ്രെയ്സ് മാനന്തവാടി മേഖല പ്രസിഡണ്ട് പ്രശാന്തിന് നൽകി നിർവഹിച്ചു. എല്ലാ മെമ്പർമാരുടെ വീടുകളിൽ വിഷമില്ലാത്ത പച്ചക്കറി എന്ന ആശയവുമായി പച്ചക്കറി വിത്തുകൾ വിതരണം ചെയ്യുന്നത്. ചടങ്ങിൽ ജില്ലാ പ്രസിഡണ്ട്. എം.കെ.സോമസുന്ദരൻ, ജില്ലാ സെക്രട്ടറി ഭാസ്ക്കരൻ രചന സംസ്ഥാന കമ്മറ്റി അംഗം വി.വി.രാജു , ജില്ലാ ട്രഷറർ ജിനു മേന്മ ജില്ലാ വൈസ് പ്രസിഡണ്ടുമാരായ ഡാമിൻ ജോസഫ്, ജയകൃഷ്ണൻ ജില്ലാ കമ്മറ്റി അംഗങ്ങളും പങ്കെടുത്തു.
Leave a Reply