അമ്പലവയൽ പഞ്ചായത്ത് തല പ്രവേശനോത്സവം അമ്പലവയൽ എൽ.പി സ്കൂളിൽ വച്ച് നടന്നു
അമ്പലവയൽ: കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധിക്ക് ശേഷം ആദ്യത്തെ പ്രവേശനോത്സവം വർണാഭമാക്കി അമ്പലവയൽ എൽ.പി സ്കൂൾ. പുതിയ കുട്ടികളെ വരവേൽക്കാൻ അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ സ്കൂൾ ബലൂണുകൾ കൊണ്ടും തോരണങ്ങൾ കൊണ്ടും അലങ്കരിച്ചു. ഗ്രാമ പഞ്ചായത്ത് ചെയർപേഴ്സൺ ജെസി ജോർജിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഷമീർ ഉദ്ഘാടനം ചെയ്തു, ഹെഡ് മാസ്റ്റർ ബിജു മാത്യു സ്വാഗതം ആശംസിച്ചു.പിടിഎ പ്രസിഡൻറ് വിനോദ്, ഷീബ എന്നിവർ സംസാരിച്ചു.
Leave a Reply