April 25, 2024

ആത്മ വയനാട് പ്രൊജക്ട് ഡയറക്ടർ വി.കെ. സജിമോൾ സർവ്വീസിൽ നിന്ന് വിരമിച്ചു

0
Img 20220601 Wa00672.jpg
കൽപ്പറ്റ: കാർഷിക മേഖലയിൽ ഗുണപരമായ ഇടപെടലുകൾ നടത്തിയതിന് മികച്ച സേവനത്തിനുള്ള പുരസ്കാരം പല തവണ നേടിയ ആത്മ വയനാട് പ്രൊജക്ട് ഡയറക്ടർ വി.കെ. സജിമോൾ സർവ്വീസിൽ നിന്ന് വിരമിച്ചു.1990 സെപ്റ്റംബറിൽ ആലപ്പുഴ ജില്ലയിലെ തലവടിയിൽ വി.എച്ച്.എസ്.ഇ.അഗ്രികൾച്ചർ ലക്ചറർ ആയാണ് സർക്കാർ സർവീസിൽ പ്രവേശിച്ചത്. 1991 മുതൽ 2013 വരെ ഇടുക്കി, എറണാകുളം ജില്ലകളിൽ വിവിധയിടങ്ങളിൽ കൃഷി ഓഫീസറായി ജോലി ചെയ്തു.
2013 – മുതൽ 2019 വരെ മലപ്പുറം ജില്ലയിലെ കാളികാവ് കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ, 
 നേര്യമംഗലം ഫാമിൽ സുപ്രണ്ട്, കളമശ്ശേരി, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ എ.ഡി.എ. എന്നീ തസ്തികകളിൽ പ്രവർത്തിച്ച ശേഷം 
2020 ജൂൺ വരെ വയനാട് കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറായിരുന്നു.
തുടർന്ന് 2021 ഏപ്രിൽ വരെ ഇടുക്കി ജില്ലയിൽ ഡെപ്യൂട്ടി ഡയറക്ടറാ (ഹോർട്ടികൾച്ചർ) യി സേവനമനുഷ്ടിച്ചു. നിലവിൽ കൃഷി വകുപ്പ് ജോയിൻ്റ് ഡയറക്ടർ കേഡറിൽ ആത്മ വയനാട് പ്രൊജക്ട് ഡയറക്ടറായി പദവിയിലിരിക്കെയാണ് വിരമിച്ചത്.
മൂവാറ്റുപുഴയാണ് സ്വദേശം . 
മികച്ച സേവനത്തിനുള്ള അവാർഡുകൾ നിരവധി തവണ കരസ്ഥമാക്കിയിട്ടുണ്ട്. നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തെ സംസ്ഥാനത്തെ മികച്ച ഫാമാക്കി ഉയർത്തുന്നതിനു വേണ്ട പ്രവർത്തനങ്ങൾ തുടങ്ങി വച്ചതും പദ്ധതികൾ തയ്യാറാക്കിയതും ഇവരുടെ നേതൃത്വത്തിലാണ്. കർഷകരുടെ ഉന്നമനത്തിനാമി ഒട്ടേറെ പദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കി വിജയിപ്പിച്ചു.ആത്മ പ്രോജക്ട് ഡയറക്ടറായി പ്രവർത്തിച്ചിരുന്നപ്പോൾ കർഷകർക്കും സംരംഭകർക്കും വേണ്ടി വിവിധ മാർക്കറ്റിംഗ് പദ്ധതികൾ നടപ്പാക്കി കർഷക പ്രീതി നേടി. സർവീസിൽ നിന്ന് വിരമിച്ച വി.കെ. സജിമോൾക്ക് കൃഷി വകുപ്പ് ജീവനക്കാർ ചേർന്ന് യാത്രയയപ്പ് നൽകി. ഭർത്താവ് കെ.കെ.ജയദീപ്.
മക്കൾ: ഗൗതം, ഗായത്രി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *