മരത്തിൽ കയറി ബോധരഹിതനായ യുവാവ് ആശുപത്രിയിൽ മരിച്ചു
മാനന്തവാടി: മരത്തിൽ കയറി ശേഷം ബോധരഹിതനായ യുവാവ് ആശുപത്രിയിൽ മരിച്ചു.
പാരിസണ്‍സ് എസ്റ്റേറ്റ് തൊഴിലാളി പിലാക്കാവ് വട്ടര്‍കുന്നിലെ പള്ളിയാല്‍ രമേശന്‍ (46) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. വീടിനുടുത്തുള്ള വ്യക്തിയുടെ തോട്ടത്തിലെ മരത്തിലാണ് രമേശന്‍ കയറിയത്. ഒരു മണിക്കൂറോളം ഇദ്ദേഹം ബോധരഹിതനായി മരത്തിൽ കുടുങ്ങിയ രമേശനെ പ് സംഭവമറിഞ്ഞ് എത്തിയ നാട്ടുകാർ ഇദ്ദേഹത്തെ മരത്തിൽ തന്നെ താങ്ങി പിടിക്കുകയും ചെയ്തു . മാനന്തവാടി അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി രമേശനെ വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ടോടെ മരിക്കുകയായിരുന്നു. പരേതനായ പ്രഭാകരന്റെയും ദേവകിയുടെയും മകനാണ്. ഭാര്യ: സരിത. മക്കള്‍: അക്ഷയ, അഭിനവ്. സഹോദരങ്ങള്‍ : സന്ധ്യ, സബിത, സനില്‍കുമാര്‍. സംസ്‌ക്കാരം നാളെ 10.30 -ന് വീട്ടുവളപ്പില്‍.
Leave a Reply