ഔഷധ വ്യാപാര മേഖലയിലെ കുത്തക കമ്പനികളുടെ കടന്നുകയറ്റം വ്യാപാരികളെ പ്രതിസന്ധിയിലാക്കും : ആള്‍ കേരള കെമിസ്റ്റ് ആന്റ് ഡ്രഗിസ്റ്റ് അസോസിയേഷന്‍
കല്‍പ്പറ്റ: ആള്‍ കേരള കെമിസ്റ്റ് ആന്റ് ഡ്രഗിസ്റ്റ് അസോസിയേഷന്‍ ഇരുപത്തിയൊമ്പതാമത് വയനാട് ജില്ല ജനറല്‍ ബോഡി യോഗം കല്‍പ്പറ്റ അഫാസ് ഓഡിറ്റോറിയത്തില്‍ നടന്നു. ജില്ല പ്രസിഡണ്ട് നൗഷാദ് ബ്രാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം എ.കെ സി.ഡി എസംസ്ഥാന പ്രസിഡണ്ട് എ.എന്‍ മോഹന്‍ ഉത്ഘാടനം ചെയ്തു.ഔഷധ വ്യാപാര മേഖലയിലെ കുത്തക കമ്പനികളുടെ കടന്നുകയറ്റം വ്യാപാരികളെ പ്രതിസന്ധിയിലാക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു. ജീവന്‍ രക്ഷാ ഔഷധങ്ങളെ ജി.എസ്.ടി പരിധിയില്‍ നിന്നൊഴിവാക്കി രോഗികള്‍ക്ക് ആശ്വാസമാകുന്ന രീതിയില്‍ നികുതി ഘടന പരിഷ്‌കരിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികളെയും, ഉന്നത വിദ്യാഭാസത്തിന് അര്‍ഹരായവരെയും ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കി ആദരിച്ചു.2022-2025 വര്‍ഷത്തേക്കുള്ള ജില്ലാ ഭാരവാഹികളായി ജില്ല പ്രസിഡണ്ടായി ജോയിക്കുട്ടി സി.പി (ബീന ഡ്രഗ് ഹൗസ് ), സെക്രട്ടറിയായി വിനയ് വി.ബി (നവന ഏജന്‍സീസ്), ട്രഷററായി അരവിന്ദാക്ഷന്‍ (സിറ്റി മെഡിക്കല്‍സ്) എന്നിവരെതെരഞ്ഞെടുത്തു.നാസര്‍ അറയ്ക്കല്‍, വിനയ് വി.ബി,രഞ്ജിത് ദാമോദരന്‍, പി.പി കുരുവിള ,ഷാജു പി.ജെ ,ടി.പി കുഞ്ഞുമോന്‍, എ.കെ രാമകൃഷ്ണന്‍,ഹാഫിസ് സി എന്നിവര്‍ സംസാരിച്ചു.
Leave a Reply